ഗാർഗി കോളജിലെ ലൈംഗികാതിക്രമം: ​​പത്ത്​ പേർ അറസ്​റ്റിൽ

ന്യൂഡൽഹി: ഗാർഗി കോളജിലെ വിദ്യാർഥിനികൾക്ക്​ നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ​പത്ത്​ പേരെ പൊലീസ്​ അറസ്​റ്റ ്​ ചെയ്​തു. 11ലേറെ പൊലീസ്​ സംഘങ്ങളാണ് അന്വേഷിക്കുകയും പ്രതികൾക്കായി തെരച്ചിൽ നടത്തുകയ​ും ചെയ്​തത്​​. കേസിൻെറ ഭാഗമായി കോളജ്​ അധികൃതർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്​തിരുന്നു.

വിദ്യാർഥിനികൾക്കെതിരെയുള്ള അതിക്രമത ്തിൽ പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൗസ്​ കാസ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ എഫ്​.ഐ.ആർ റജിസ്​റ്റർ ചെയ്​തത്​. അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഗീതാഞ്​ജലി ഖണ്ഡേവാൾ, ഡപ്യൂട്ടി കമ്മീഷണർ അതുൽ താകൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു​ അന്വേഷണം​. ​പ്രദേശത്ത്​ നിന്ന്​ ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളും ദൃസാക്ഷികളിൽനിന്നുള്ള വിവരങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം.

കഴിഞ്ഞ ചൊവ്വാഴ്ച കോളജ് ഫെസ്​റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാർഥികളെ തടഞ്ഞുവെച്ച്​ കാമ്പസിൽ കയറി വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു. കോളേജിന് സമീപം നടന്ന സി.എ.എ അനുകൂല റാലിക്കെത്തിയവരാണ്​ ആക്രമിച്ചതെന്ന്​ വിദ്യാർഥിനികൾ പറഞ്ഞിരുന്നു.

Tags:    
News Summary - 10 Arrested Over Alleged Sex Assault In Delhi's Gargi College Campus -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.