Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും പാക് വെടിവെപ്പ്: സൈനികൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. നൗഷേര സെക്ടറിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ സൈനിൻ കൊല്ലപ്പെട്ടു. പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി.
വെടിവെപ്പിനിടെ പരിക്കേറ്റ ജഗ്സീർ സിങ്(32) പിന്നീട് മരണപ്പെടുകയായിരുന്നു. പഞ്ചാബിലെ ലോഹ്ഗാവ് സ്വദേശിയാണ് ജഗ്സീറിന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ഭാര്യ മൊഹീന്ദർ പാൽ കൗർ.
അതിർത്തിയിൽ പാകിസ്താെൻറ ഭാഗത്തു നിന്നും വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. വ്യാഴാഴ്ച പൂഞ്ച് സെക്ടറിലും വെടിവെപ്പ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.