ഗാങ്ടോക്ക്: വിനോദ സഞ്ചാരികളുമായി പോയ വാഹനം വടക്കൻ സിക്കിമിലെ ടീസ്റ്റ നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും എട്ടു പേരെ കാണാതാവുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടീസ്റ്റ നദിയുടെ ആയിരത്തോളം അടി താഴ്ചയുള്ള ഭാഗത്താണ് വാഹനം മറിഞ്ഞത്. മലനിരകൾക്കിടയിലൂടെയുള്ള ഈ ഭാഗം അപകട സാധ്യതാ മേഖലയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
അപകടത്തിൽ ഗാഢമായി അനുശോചനം അറിയിക്കുന്നതായി സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പറഞ്ഞു. ജില്ലാ എസ്.പിയുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഇരകൾക്കും കുടുംബത്തിനും സാധ്യമാവുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.