നാസയുടെ റോബോ കാര്‍

കാറുകളുടെ ഭാവിയെപറ്റി നിരന്തര സംവാദങ്ങള്‍ നടക്കുന്ന കാലമാണിത്. പച്ചവെള്ളത്തില്‍ ഓടുന്ന കാറുകള്‍ മുതല്‍ നീന്തുന്നതും പറക്കുന്നതുമായ കാറുകള്‍ വരെ വരുമെന്നാണ് മേഖലയിലുള്ളവരുടെ പ്രചാരണം. കുറേ നാളുകളായി നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന മേഖലയാണ് ഡ്രൈവറില്ലാ കാറുകളുടേത്. ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗ്ള്‍ മുതല്‍ എല്ലാ പരമ്പരാഗത വാഹന നിര്‍മാതാക്കളും ഇക്കാര്യത്തില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഗൂഗിളിന്‍െറ ഇത്തരമൊരു കാര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കയിലെ ബഹിരാകാശ ഭീമനായ നാസ ഡ്രൈവറില്ലാ കാര്‍ അവതരിപ്പിച്ചിരിക്കുന്നു. മോഡുലാര്‍ റോബോട്ടിക് കാര്‍ എന്നാണിവന്‍െറ പേര്. ചുരുക്കിയാല്‍ എം.ആര്‍.വി എന്ന് പറയാം. ബാറ്ററിയാണ് കാറിന് ശക്തി പകരുന്നത്. ഗോള്‍ഫ് കളിക്കാര്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്ന കാര്‍ട്ടിന്‍െറ വലുപ്പത്തിലുള്ളതാണ് വാഹനം. റിമോട്ട് കണ്‍ട്രോളിലും ഓട്ടോമാറ്റിക്കായും എം.ആര്‍.വിയെ നിയന്ത്രിക്കാം. ഇതിന്‍െറ മറ്റൊരു പ്രത്യേകത 180ഡിഗ്രിയില്‍ തിരിയുന്ന വീലുകളാണ്. ഇത് പാര്‍ക്കിങ്ങ് അനായാസമാക്കുന്നു. ഇത്തരം വാഹനങ്ങളെ നിരത്തിലിറക്കാന്‍ എന്തായാലും നീക്കമില്ല. തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഇവയെ ഉപയോഗിക്കാനാണ് നാസയുടെ തീരീമാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.