പുതിയ കാറുകൾക്ക് 4 വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് 6 വർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി: വാഹന ഉടമകളെ ഇത് എങ്ങനെ ബാധിക്കും?

ന്യൂഡൽഹി: എല്ലാ പുതിയ കാറുകൾക്കും നാല് വർഷത്തെ നിർബന്ധിത തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസും, പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നിലവിലുള്ള ദീർഘകാല ഇൻഷുറൻസ് കാലാവധി ഓരോ വിഭാഗത്തിനും ഒരു വർഷം വീതം വർധിപ്പിക്കുന്നതാണ് ഈ പുതിയ ഉത്തരവ്.

ഇന്ത്യൻ റോഡുകളിൽ ഇൻഷുറൻസില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനും, അപകടത്തിൽപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് എളുപ്പമാക്കുന്നതിനുമാണ് ഈ നടപടി. നിലവിൽ, സുപ്രീം കോടതിയുടെ 2018 ലെ ഉത്തരവ് പ്രകാരം പുതിയ കാറുകൾക്ക് മൂന്ന് വർഷത്തെയും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസാണ് ആവശ്യമായിരുന്നത്.

പോളിസി ലാപ്സാകുന്നത് തടയാനും ദീർഘകാലാടിസ്ഥാനത്തിൽ റോഡ് ഉപയോക്താക്കൾക്കും അപകടത്തിൽപ്പെടുന്നവർക്കും കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഇൻഷുറൻസ് വിദഗ്ദരുടെ വിലയിരുത്തൽ.  

പോളിസി ലാപ്സാകുന്നത് കുറക്കാൻ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കാനും സുപ്രീംകോടതി ഉത്തരവ് സഹായിക്കും. അപകടത്തിൽപ്പെടുന്ന ഇരകളെ സംബന്ധിച്ചിടത്തോളം, സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കാൻ ഇത് വളരെധികം സഹായിക്കും.ഏറ്റവും പ്രധാനമായി, ഇൻഷുറൻസ് എന്നത് വാഹനം വാങ്ങുന്ന സമയത്തെ ഒരു ചടങ്ങായി കാണാതെ, നമ്മുടെ റോഡുകളിലെ ഉത്തരവാദിത്തപരമായ യാത്രയുടെയും സാമ്പത്തിക ഉത്തരവാദിത്തത്തിന്‍റെയും അടിസ്ഥാനമായി കാണണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.