വെ​ജിറ്റേറിയനോ നോൺ വെജിറ്റേറിയനോ?; സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് പ്രത്യേക ലേബലിങ്

ന്യൂഡൽഹി: ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മാത്രമല്ല, സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, കോസ്മെറ്റിക്സ്, ടോയ്‌ലറ്ററീസ് തുടങ്ങിയ ഉൽപന്നങ്ങളിലും വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ചിഹ്നം നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ 2011ലെ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമോഡിറ്റീസ്) നിയമങ്ങളിൽ ഭേദഗതി വരുത്തി. തിങ്കളാഴ്ച മുതൽ ഭേദഗതി പ്രാബല്യത്തിൽ വന്നു.

പുതിയ ചട്ടപ്രകാരം വെജിറ്റേറിയൻ ഉൽപന്നങ്ങൾക്ക് പച്ച നിറത്തിലുള്ള ഡോട്ട് നൽകണം. നോൺ വെജിറ്റേറിയൻ ഉൽപന്നങ്ങൾക്ക് ചുവപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള ഡോട്ട് നൽകണം. ഉപഭോക്താക്കൾക്ക് ഷോപിങ് നടത്തുമ്പോൾ ഉൽപന്നത്തിന്റെ സ്വഭാവം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ പാക്കേജിന്റെ പ്രധാന ഡിസ്‍പ്ലേ പാനലിന്റെ മുകളിൽ ചിഹ്നം പ്രദർശിപ്പിക്കണം.

പുതിയ ലേബലിങ് വ്യവസ്ഥ പ്രധാനമായും സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, മറ്റ് കോസ്മെറ്റിക്സ്, ടോയ്‌ലറ്ററീസ് എന്നിവക്കാണ് ബാധകമാകുന്നത്. ഉൽപന്നത്തിന്റെ പാക്കറ്റ് തുറക്കാതെ തന്നെ അതിൽ അടങ്ങിയിരിക്കുന്നവ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയുക എന്നതാണ് പുതിയ ലേബലിങ്ങിന്റെ ലക്ഷ്യം.

Tags:    
News Summary - Vegetarian Non Veg Labels May Become Mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.