ബജറ്റും വാഹനലോകവും

ഇന്ത്യൻ വാഹനലോകം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന കാലമാണിത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിൽപന ഇ ടിവാണ് വാഹന വിപണിയിൽ ഉണ്ടായിരിക്കുന്നത്. വാങ്ങൽശേഷി ഗണ്യമായി കുറഞ്ഞതോടെ ഒഴിവാക്കാൻ കഴിയുന്ന സാധനങ്ങളിൽ ആദ് യത്തേതെന്ന നിലയിൽ വാഹനങ്ങളുടെ വാങ്ങൽ മാറ്റിവെക്കുകയാണ് ഉപഭോക്താക്കൾ ചെയ്യുന്നത്. ഇൗ സന്ദർഭത്തിലാണ്​ കഴിഞ് ഞ ദിവസത്തെ ബജറ്റ്​ വന്നത്​.

വാഹന വിപണിയെ കാര്യമായി ബാധിക്കുന്ന ചില തീരുമാനങ്ങളും ഇത്തവണത്തെ ബജറ്റിലുണ്ടാ യിരുന്നു. രണ്ടുതരം നയപ്രഖ്യാപനങ്ങളാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട് ബജറ്റ് മുന്നോട്ടു​െവച്ചത്. ഒന്നാമത്തേത് വൈദ്യുത വാഹനങ്ങൾക്ക് നിർലോഭമായ സഹായം. രണ്ടാമത്തേത് വാഹനം ഉപയോഗിക്കുന്ന പൗരന്മാരെ പരമാവധി പിഴിയുക എന്നതും. ഇന്ധന വിലവർധന ബജറ്റി​െൻറ ഭാഗമായി സംഭവിച്ചുകഴിഞ്ഞു. ഇന്ധന ഉപഭോഗം കുറക്കാനാണ് വിലവർധിപ്പിച്ചതെന്നതുപോലുള്ള വാദങ്ങൾ ഇതിനകം ഉയർത്തിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്കും വില കാര്യമായി ഉയരാനുള്ള പരിതഃസ്ഥിതിയാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്. ബജറ്റിൽ കാര്യമായി ഉൗന്നുന്ന വൈദ്യുത വാഹനങ്ങൾ എന്ന സങ്കൽപമാക​െട്ട ഇന്ത്യപോലൊരു രാജ്യത്ത് അത്ര എളുപ്പത്തിൽ ജനപ്രിയമാകുകയുമില്ല.

തീർച്ചയായും വൈദ്യുത വാഹനങ്ങളുടെ വില കുറക്കാനുള്ള നിരവധി നിർദേശങ്ങൾ ബജറ്റ് മുന്നോട്ടു വെക്കുന്നുണ്ട്. ഒപ്പം അത്തരം നിർമാണശാലകൾക്കും വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഫാസ്​റ്റർ അേഡാപ്​ഷൻ ഒാഫ് മാനുഫാക്ചറിങ്​ ഒാഫ് ഇലക്ട്രിക്​ വെഹിക്ൾ’ എന്ന പേരിൽ 10,000 കോടിയുടെ പരിഷ്​കരണ നിർദേശങ്ങളാണ് ബജറ്റിലുള്ളത്. വൈദ്യുത വാഹനങ്ങളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചിലേക്ക് താഴ്ത്തിയിരിക്കുന്നു. നേരത്തേ ഇത് 18 ആയിരുന്നെന്നോർക്കുക. ആദായ നികുതിയിനത്തിലെ ഒന്നര ലക്ഷത്തി​െൻറ ഇളവും കൂടിയാകുേമ്പാൾ മൊത്തം വാഹനവിലയിൽ രണ്ടര ലക്ഷം രൂപയുടെ കുറവാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

വൈദ്യുത വാഹനങ്ങളുടെ നിർമാണശാലകൾ തുടങ്ങാനും കാര്യമായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രധാന ഉൗർജ സ്രോതസ്സായ ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെ ഇറക്കുമതി ചുങ്കം പൂജ്യമാക്കിയതാണ് മറ്റൊരു പരിഷ്കാരം. രാജ്യത്ത് കൂടുതൽ ബാറ്ററി നിർമാണശാലകൾ ഉൾ​െപ്പടെ വരാനുള്ള സാധ്യതയും ഇതിലൂടെ ഉണ്ടാകുന്നു. ഇൗ പരിഷ്കരണങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ഇപ്പോഴും രാജ്യത്ത് വിശ്വസനീയ വൈദ്യുതി വാഹനങ്ങ​ളോ നിർമാതാക്ക​ളോ ഇല്ലെന്നതാണ്.

ഇന്ത്യൻ മധ്യവർഗത്തിന് വാങ്ങാൻ ആത്മവിശ്വാസം നൽകുന്നൊരു വാഹനമോ വ്യാപകമായി അവ ഉൽപാദിപ്പിക്കുന്ന നിർമാതാക്കളോ ഇല്ലാതിരിക്കുകയും ആ മേഖലയിൽ വൻതോതിൽ ഇളവുകൾ നൽകുകയും ചെയ്യുന്നത് ചുമരില്ലാത്തിടത്ത് ചിത്രം വരക്കാൻ ചായം വാങ്ങി നൽകുന്നതിന് തുല്യമാണ്. ആയിരമോ പതിനായിരമോ കിലോമീറ്ററിൽ ഒന്നെന്ന നിരക്കിൽ പോലും ചാർജിങ്​ സ്​റ്റേഷനുകൾ ഇല്ലാത്ത നാട്ടിൽ ഇ.വികൾ വാങ്ങി വീട്ടിലിടാനുള്ള ആഡംബരം എന്തായാലും പൗരന്മാർ കാണിക്കുകയില്ല. ചുരുക്കത്തിൽ, തകരുന്ന വിപണിയിൽനിന്ന് അവസാനത്തെ നാണയവും ഉൗറ്റുക എന്ന നിലപാട് തകർച്ചയിലായ വാഹനലോകത്തെ വീഴ്ചയുടെ ആക്കംകൂട്ടാനാണ് സാധ്യത.

Tags:    
News Summary - Vehicle sector in Union Budget 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.