ഹോണ്ട അമേസ്

ഇടിച്ചുനേടി അഞ്ച് സ്റ്റാർ സുരക്ഷ; ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ തിളങ്ങി ഹോണ്ട അമേസ്

ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ മൂന്നാം തലമുറയിലെ അമേസ് സെഡാൻ ഇനിമുതൽ കൂടുതൽ സുരക്ഷിതം. ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗാം (ബി.എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടിയാണ് വാഹനം മികവ് തെളിയിച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ അഞ്ച് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും അമേസ് നേടി. ഈ നേട്ടം ഇതുവരെ അമേസ് കാർ സ്വന്തമാക്കിയ സുരക്ഷ റേറ്റിങ്‌ മറികടക്കുന്നതാണ്.


രാജ്യത്തിന്റെ ഔദ്യോഗിക ക്രാഷ് ടെസ്റ്റിങ് സംവിധാനമാണ് ബി.എൻ.സി.എ.പി. ഗ്ലോബൽ എൻ.സി.എ.പിയും യൂറോ എൻ.സി.എ.പിയുടെയും മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ബി.എൻ.സി.എ.പിയുടെ പ്രവർത്തനം. വാഹനത്തിന്റെ മുൻവശം ക്രാഷ് ടെസ്റ്റ് നടത്തിയതിൽ 16ൽ 14.33 പോയിന്റും സൈഡ് വശം ക്രാഷ് ടെസ്റ്റ് നടത്തിയതിൽ 16ൽ 14.00 പോയിന്റും അമേസ് സ്വന്തമാക്കി. ഈ പോയിന്റ് മൊത്തം പ്രകടനത്തിന്റെ 24ൽ 23.81 പോയിന്റ് കരസ്ഥമാക്കാൻ വാഹനത്തെ പ്രാപ്തമാക്കി.

അഞ്ച് സ്റ്റാർ സുരക്ഷ കൂടാതെ സ്റ്റാൻഡേർഡ് സുരക്ഷ ഫീച്ചറുകളായി ഡ്യൂവൽ ഫ്രണ്ട് എയർബാഗ്, ലോഡ് ലിമിറ്ററുകളുള്ള ബെൽറ്റ് പ്രെറ്റെൻഷനറുകൾ, സൈഡ് ഹെഡ് കർട്ടൻ എയർബാഗുകൾ, സൈഡ് ത്രോക്ക്സ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ഇ.എസ്.സി), റിയർ പാർക്കിങ് സെൻസർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ബെൽറ്റുകൾ എന്നിവ അമേസിൽ സജ്ജീകരിച്ചിട്ടുണ്ട്.


1.2-ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിനാണ് അമേസിന്റെ കരുത്ത്. നാല് സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ പരമാവധി 89 ബി.എച്ച്.പി പവറും 110 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, സി.വി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് ഗിയർബോക്സുകളുമായാണ് വാഹനം ജോടിയിണക്കിയിരിക്കുന്നത്. 7.41 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. 

Tags:    
News Summary - Honda Amaze scores five-star safety rating in Bharat NCAP crash test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.