ആരെയും ഞെട്ടിക്കും ഇൗ കാർ മോഷണം-VIDEO

താക്കോലുകൾ ഉപയോഗിച്ച്​ കാറി​​​​െൻറ ഡോറുകൾ തുറന്ന്​ സ്​റ്റാർട്ട്​ ചെയ്​ത്​ ഒാടിച്ച്​ പോകുന്ന കാലമൊക്കെ പോയി. ഇപ്പോൾ സ്​മാർട്ട്​ കാറുകളുടെ കാലമാണ്​. ഒരു ചെറിയ റിമോട്ട്​ ഉപയോഗിച്ച്​ ഡോറുകൾ അൺലോക്ക്​ ചെയ്​ത്​ സ്വിച്ചൊന്നമർത്തിയാൽ കാർ സ്​റ്റാർട്ടാകും. പൂർണ്ണമായും സുരക്ഷിതമാണ്​ ഇത്തരം  ടെക്​​നോളജികളെന്നാണ്​ കാർ കമ്പനികളുടെ അവകാശവാദം. 

 

Full View

എന്നാൽ, സ്​മാർട്ട്​ വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച്​ ആശങ്കയുണർത്തുന്ന ഒരു വിഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്​​. വാഹനത്തി​​​​െൻറ സാ​േങ്കതിക വിദ്യ വികസിക്കുന്നതോടൊപ്പം മോഷ്​ടാക്കളും അത്തരത്തിൽ മാറുമെന്ന്​ തെളിയിക്കുന്നതാണ്​ പുതിയ വിഡിയോ. ഡിജിറ്റൽ താക്കോലിലെ വിവരങ്ങൾ ഹാക്ക്​ ചെയ്​ത്​ നിമിഷങ്ങൾക്കകം മെഴ്​സിഡെസ്​ സി ക്ലാസ്​ മോഷ്​ടിക്കുന്ന ദൃശ്യങ്ങളാണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. ഇംഗ്ലണ്ടിലെ വെസ്​റ്റ്​ മിഡ്​ലാൻഡിലാണ്​ ഹൈടെക്​ മോഷണം നടന്നിരിക്കുന്നത്​. പൊലീസ്​ തന്നെയാണ്​ ഇൗ ദൃശ്യങ്ങൾ യുട്യൂബിൽ അപ്​ലോഡ്​ ചെയ്​തത്​.

രണ്ട്​ ഉപകരണങ്ങൾ ഉപയോഗിച്ചാണ്​ മോഷ്​ടാക്കൾ കാർ മോഷ്​ടിച്ചത്​. വാഹനത്തി​​​​െൻറ സ്​മാർട്ട്​ കീയിൽ നിന്നുള്ള സിഗ്​നലുകൾ സ്വീകരിക്കാനും മറ്റൊന്ന്​ കീയിൽ നിന്ന്​ ലഭിക്കുന്ന സിഗ്​നലുകൾ വാഹനത്തിന്​ നൽകാനും. ഇങ്ങനെ കീയുടെ വിവരങ്ങൾ എളുപ്പത്തിൽ ഹാക്ക്​ ചെയ്​ത്​ നിമിഷങ്ങൾക്കകം കാർ ഡോറുകൾ അൺലോക്ക്​ ചെയ്​താണ്​​ മോഷണം.

Tags:    
News Summary - This Mercedes C-Class was gone in 60 seconds after ‘relay box’ theft-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.