മെഴ്​സിഡെസും കാറുകൾക്ക്​ വില കൂട്ടുന്നു

മുംബൈ: രാജ്യത്തെ മുൻ നിര വാഹന നിർമ്മാതാക്കളെല്ലാം കാറുകൾക്ക്​ വില കൂട്ടാൻ തീരുമാനിച്ചതിന്​ പിന്നാലെ ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്​സിഡെസും കാറുകൾക്ക്​ വില കൂട്ടുന്നു. രണ്ട്​ ശതമാനത്തി​െൻറ വർധനയാണ്​ കാറുകൾക്ക്​ കമ്പനി വരുത്തുന്നത്​. ജനുവരി  ഒന്ന്​ മുതൽ വില വർധന നിലവിൽ വരും.

കാറുകളുടെ അസംസ്​കൃത വസ്​തുക്കളുടെ വില വർധനവും എക്​സേഞ്ച്​ നിരക്കിലുണ്ടായ വ്യതിയാനങ്ങളുമാണ്​ വർധനവിന്​ കാരണമായതെന്ന്​ മെഴ്​സിഡെസ്​ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ റോണാൾഡ്​ ഫോൾഗർ പറഞ്ഞു.  ആഡംബര കാർ വിപണിയിൽ മേധാവിത്തം തിരിച്ച്​ പിടിക്കാനുള്ള ശ്രമത്തിലാണ്​ മെഴ്​സിഡെസ്​ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതിനായി നിരവധി പുതിയ​ മോഡലുകളാണ്​ കമ്പനി അവതരിപ്പിച്ചത്​​. 2015ൽ 15  മോഡലുകളും 2016ൽ 13 മോഡലുകളും ഇത്തരത്തിൽ കമ്പനി വിപണിയിലെത്തിച്ചു. എ.എം.ജി സി43യാണ്​ മെഴ്​സിഡെസ്​ ഇന്ത്യയിൽ അവസാനമായി അവതരിപ്പിച്ചത്​.

ടാറ്റ മോ​േട്ടാഴ്​സ്​ കാറുകളുടെ വിലയിൽ 5000 രൂപ മുതൽ 25,000 രൂപ വരെ വർധിപ്പിച്ചരുന്നു. നിസാൻ 30,000 രൂപ വരെയാണ്​ വില വർധിപ്പിച്ചത്​. ഇത്തരത്തിൽ ഹ്യുണ്ടായി,വോക്​സ്​വാഗൺ, ടൊയോ​േട്ടാ എന്നിവരും കാറുകളുടെ വില വർധിപ്പിച്ചിരുന്നു.

 

Tags:    
News Summary - Mercedes-Benz To Hike Car Prices In India By Up To 2% Across Model Range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.