മാരുതിയുടെ ജനപ്രിയ മോഡൽ സ്വിഫ്റ്റിെൻറ പുതിയ പതിപ്പ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്വിഫ്റ്റിെൻറ പുതിയ കാർ 2017ൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനിയുടെ നീക്കം. സ്വിഫ്റ്റിെൻറ ഡി.എൽ.എക്സ് പതിപ്പാണ് മാരുതി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
എൽ.എക്സ്.െഎ, എൽ.ഡി.െഎ പതിപ്പുകളുടെ അതേ ഡിസൈനിലാണ് സ്വിഫ്റ്റിെൻറ ഡി.എൽ.എക്സ് പതിപ്പും വിപണിയിലെത്തുന്നത്. ഡ്രൈവർ സൈഡിലുള്ള എയർബാഗാണ് പുതിയ പതിപ്പിെൻറ പ്രത്യേകത. ബ്ലുടൂത്ത് കണക്ടിവിറ്റിയോടെയുള്ള മ്യൂസിക് സിസ്റ്റം, ആൾ പവർ വിൻഡോ, ഫോഗ് ലാമ്പുകൾ എന്നിവയിലും കമ്പനി മാറ്റം വരുത്തിയിരിക്കുന്നു. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ പുതിയ പതിപ്പ് വിപണിയിലെത്തും. പെട്രോൾ പതിപ്പിെൻറ ഡൽഹി ഷോറും വില 4.54 ലക്ഷമാണ്. ഡീസലിന് എകദേശം 6 ലക്ഷം രൂപയും വില വരും.
സ്വിഫ്റ്റിെൻറ കെ സീരിസ് പെട്രോൾ എഞ്ചിൻ 84.3 ബി.എച്ച്.പി കരുത്തും 115 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ 75 ബി.എച്ച്.പി പവറും 190 എൻ.എം ടോർക്കും പ്രദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് കാറിന്. ഡീസൽ എഞ്ചിൻ 25 കിലോ മീറ്റർ മൈലേജും പെട്രോൾ എഞ്ചിൻ 20.2 കിലോ മീറ്റർ മൈലേജും നൽകും.
സ്വിഫ്റ്റിന് സമാനമായ ഫീച്ചേഴ്സുമായി മാരുതി ബലേനോയെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതോട് കൂടി സ്വിഫ്റ്റിെൻറ വിൽപ്പനയിൽ കുറവ് സംഭവിച്ചിരുന്നു. ഇൗ കുറവ് നികത്താനാണ് സ്വിഫ്റ്റിെൻറ പുതുപതിപ്പ് മാരുതി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇമ്മോബിലൈസർ, സ്മാർട്ട് വാർണിങ് ഇൻഡിക്കേറ്റർ, ചൈൽഡ് സേഫ്റ്റി ലോക്ക് എന്നിവയാണ് മറ്റ് സുരക്ഷ സംവിധാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.