അർബൻ സെഡാൻ അക്കോർഡിെൻറ പത്താം തലമുറയുമായി ഹോണ്ടയെത്തുന്നു. കാറിെൻറ കൺസെപ്റ്റ് സ്കെച്ച് പുറത്തിറക്കിയാണ് ഹോണ്ട അക്കോർഡിെൻറ വരവറിയിക്കുന്നത്. ഡിട്രോയിറ്റിൽ 2018ൽ നടക്കുന്ന ഒാേട്ടാ ഷോയിൽ ഹോണ്ട അക്കോർഡിനെ രംഗത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.
നാടകീയമായി രൂപകൽപ്പന ചെയ്ത വാഹനം എന്നാണ് ഹോണ്ട അക്കോർഡിെൻറ പത്താം തലമുറയെ വിശേഷിപ്പിക്കുന്നത്. മിഡ് സൈസ് സെഡാൻ അക്കോർഡിനെ പൂർണമായും അഴിച്ച് പണിതിരിക്കുകയാണ് കമ്പനി. മൂന്ന് എൻജിൻ വേരിയൻറുകളുമായിട്ടായിരിക്കും 2018 അക്കോർഡ് വിപണിയിലെത്തുക. 10 സ്പീഡ് ഒാേട്ടാമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ആയിരിക്കും ട്രാൻസ്മിഷൻ. എൻജിൻ അനുസരിച്ചായിരിക്കും ട്രാൻസ്മിഷൻ. എൽ.ഇ.ഡി ഹെഡ്ലൈറ്റുകൾ, ഗ്രില്ല് എന്നിവക്ക് സിവിക്കിൻറ ഡിസൈനുമായി ചെറുതല്ലാത്ത സാമ്യമുണ്ട്.
അഗ്രസീവ് ആയി തന്നെ ഫോഗ് ലാമ്പുകളും ഹോണ്ട ഡിസൈൻ ചെയ്തിട്ടുണ്ട്. ഫൈവ് സ്പോക്ക് അലോയ് വീലും മനോഹരമായി ഒരുക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ട്. 2019ലായിരിക്കും അക്കോർഡ് ഇന്ത്യൻ വിപണിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.