ജീപ്പ് ഇന്ത്യയില്‍

ഏറെ നാളായി ഇന്ത്യന്‍ വാഹനപ്രേമികള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. റാങ്ളര്‍,ഗ്രാന്‍ഡ് ചെറോക്കി എന്നീ ലോകപ്രശസ്തമായ രണ്ട് മോഡലുകളാണ് കമ്പനി ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് മോഡലുകളില്‍ നാല് വേരിയന്‍റുകള്‍ ലഭ്യമാണ്. ഏറ്റവും വില കുറഞ്ഞ മോഡല്‍ റാങ്ളര്‍ അണ്‍ലിമിറ്റഡാണ്. 71.59 ലക്ഷം മുതലാണ് വില.

ഗ്രാന്‍ഡ് ചെറോക്കിയില്‍ മൂന്ന് വേരിയന്‍റുകളുണ്ട്. സമ്മിറ്റ്, ലിമിറ്റഡ് പിന്നെ ഹൈ പെര്‍ഫോമന്‍സ് മോഡലായ എസ്.ആര്‍.ടി എന്നിവയാണവ. ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ്-93.64ലക്ഷം, ഗ്രാന്‍ഡ് ചെറോക്കി സമ്മിറ്റ്-1.03കോടി, ഗ്രാന്‍ഡ് ചെറോക്കി എസ്.ആര്‍.ടി-1.12 കോടി എന്നിങ്ങനെയാണ് ഡല്‍ഹി എക്സ് ഷോറും വില. വാഹനങ്ങള്‍ മൊത്തം ഇറക്കുമതി ചെയ്യുന്നതാണ് വില കൂടാന്‍ കാരണം.

മുഖ്യ എതിരാളികളായ ബി.എം.ഡബ്ളു എക്സ് ഫൈവ്, ബെന്‍സ് ജി.എല്‍.ഇ എന്നിവയേക്കാള്‍ വിലകൂടുതലാണ് ജീപ്പിന്. ജീപ്പ് എന്ന ഇതിഹാസ വാഹനത്തോട് അത്രമേല്‍ താലപ്പര്യമുള്ളവര്‍ മാത്രമെ ഈ ഘട്ടത്തില്‍ വാഹനം തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളു. ഹൈ പെര്‍ഫോമന്‍സ് വാഹനമായ എസ്.ആര്‍.ടി കുറച്ചുകൂടി മത്സരക്ഷമതയുള്ള വിലയിലാണ് എത്തിയിരിക്കുന്നത്.

എസ്.ആര്‍.ടിയുടെ പ്രധാന എതിരാളികളായ പോര്‍ഷെ കയാന്‍, ബീമറിന്‍െറ എക്സ് സിക്സ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണെന്ന് പറയാനാകില്ല. നിലവില്‍ അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് ഷോറൂമുകളുള്ളത്. അധികം വൈകാതെ ചെന്നൈ, മുംബൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ നഗരങ്ങളിലും ജീപ്പ് വില്‍പ്പനശാലകള്‍ തുറക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.