സിവിക് തിരിച്ചുവരുന്നു

നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയുംകൊണ്ട് ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച വാഹനമായിരുന്നു ഹോണ്ട സിവിക്. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് കാര്‍ എന്ന വിശേഷണവും സിവികിനായിരുന്നു. 2013ലാണ് കാറിന്‍െറ ഉല്‍പ്പാദനം ഹോണ്ട നിര്‍ത്തിയത്. എട്ടാം തലമുറ സിവികായിരുന്നു ആ സമയം ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്നത് 10ആം തലമുറയാണ്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ വാഹനങ്ങളെപ്പോലുള്ള രൂപമായിരുന്നു സിവിക്കിന്.

പുതിയ വാഹനത്തിന്‍െറ ചിത്രങ്ങള്‍ കാണിക്കുന്നത് ഇത്തരം പ്രത്യേകതകള്‍ക്കൊന്നും ഒരു മാറ്റവും ഇല്ളെന്ന് തന്നെയാണ്. വരുന്ന സെപ്തംബറില്‍ ഹോണ്ട തങ്ങളുടെ ആഢംബര വാഹനമായ അക്കോര്‍ഡ് പുറത്തിറക്കുന്നുണ്ട്. ഒരുതരത്തില്‍ അക്കോര്‍ഡിനും ഇത് തിരിച്ച് വരവാണ്. കുറേ നാളായി അക്കോര്‍ഡ് വില്‍പ്പനയും ഹോണ്ടക്ക് ഇല്ലായിരുന്നു. നിലവില്‍ വിപണിയിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ഹോണ്ടക്ക് സാന്നിധ്യമുണ്ട്. ജനപ്രിയ സെഡാനായ സിറ്റിയും പുതുക്കിയിറക്കുന്ന തിരക്കിലാണ് കമ്പനി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.