ചെറിയ എസ്.യു.വിയില്ലാത്തതിന്‍െറ കുറവ് നികത്താന്‍ ഹോണ്ട രംഗത്തിറക്കിയ ബി.ആര്‍വിക്ക് വില നിശ്ചയിച്ചു. 8.75 ലക്ഷമാണ് അടിസ്ഥാന പെട്രോള്‍ മോഡലിന്‍െറ വില. മൊത്തം നാല് വേരിയന്‍റുകളാണ് വാഹനത്തിനുള്ളത്. E, S,V,VX എന്നിവ. പെട്രോളിലും ഡീസലിലും ഇവ ലഭ്യമാണ്. ഒരു CVT ഓട്ടോമാറ്റിക് മോഡലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വേരിയന്‍െറിന് 11.84ലക്ഷമാണ് വില. ഡീസലിലെ കുറഞ്ഞ വാഹനത്തിന് 9.90ലക്ഷവും ഉയര്‍ന്നതിന് 12.90ലക്ഷവും മുടക്കണം. 11.99 ലക്ഷം കൊടുത്താല്‍ പെട്രോള്‍ ഓട്ടോമാറ്റിക്ക് ലഭിക്കും (എല്ലാം ഡല്‍ഹി എക്സ്ഷോറും). റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനൊ, ഹ്യൂണ്ടായ് ക്രേറ്റ, മാരുതി എസ് ക്രോസ് തുടങ്ങിയവയാണ് പ്രധാന എതിരാളികള്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഏഴ് സീറ്റുള്ള വാഹനമാണ് ബി.ആര്‍.വി. ഡീസല്‍ മാനുവല്‍ മോഡലിന് 21.9ഉും പെട്രോളിന് 15.4 കിലോമീറ്ററും മൈലേജ് ലഭിക്കും. ഓട്ടോമാറ്റിക്കിന് 16 പ്രതീക്ഷിക്കാം. സിറ്റിയിലും മൊബീലിയോയിലും കാണുന്ന ഡീസല്‍ പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് ബി.ആര്‍.വിക്ക്. മുന്നിലെ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. എ.ബി.എസ്, ഇ.ബി.ഡി സംവിധാനങ്ങള്‍ സുരക്ഷക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.