ഡാറ്റ്സണ്‍ റെഡി ടു ഗോ

ഇന്ത്യയുടെ കുഞ്ഞന്‍ കാര്‍ വിപണിയിലേക്ക് പുതിയൊരംഗം കൂടി കടന്നുവരികയാണ്. നിസാന്‍െറ വില കുറഞ്ഞ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ബ്രാന്‍ഡായ ഡാറ്റ്സന്‍െറ പേരിലാണ് പുതിയ വാഹനം എത്തുന്നത്. പേര് റെഡി ഗോ. ആള്‍ട്ടോ അടക്കി വാഴുന്ന ചെറിയ കാര്‍ വിപണിയില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് റെഡി ഗോയുടെ ലക്ഷ്യം. ആള്‍ട്ടോ കഴിഞ്ഞാല്‍ ഇയോണ്‍, ക്വിഡ് തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ താരങ്ങള്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് നിസ്സാന്‍ റെഡി ഗോയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വിലയും പുറത്തു വന്നു. 2.5മുതല്‍ 3.5വരെയാകും ഡല്‍ഹി എക്സ് ഷോറൂം വില.

മെയ് ഒന്നുമുതല്‍ ബുക്കിങ്ങ് ആരംഭിക്കാനും ജൂണോടുകൂടി വിതരണം തുടങ്ങാനുമാണ് കമ്പനി ആലോചിക്കുന്നത്. ഓണ്‍ലൈണ്‍ കച്ചവടക്കാരായ സ്നാപ്ഡീല്‍ വഴി വണ്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വലുപ്പത്തിലും സൗകര്യങ്ങളിലും ക്വിഡിനോട് കിടപിടിക്കുന്നതാണ് പുതിയ ഡാറ്റ്സണ്‍. ക്വിഡിന്‍െറ എസ്.യു.വി ലുക്കില്ളെങ്കിലും നല്ല വലുപ്പവും ഉയരവും തോന്നിക്കും. ഇന്ത്യന്‍ മധ്യവര്‍ഗത്തിന് മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം നല്‍കുന്ന വാഹനം തന്നെയാണ് റെഡി ഗോ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.