ക്വിഡിന് വിലയിട്ടു

റെനോള്‍ട്ടിന്‍െറ കുഞ്ഞന്‍ കാര്‍ ക്വിഡിന്‍െറ വിലനിശ്ചയിച്ചു. കുറഞ്ഞ വേരിയന്‍െറിന് 2.57 ലക്ഷമാണ് ഡല്‍ഹി എക്സ്ഷോറും വില. മാരുതി ഓള്‍ട്ടോ,ഹ്യൂണ്ടായ് ഇയോണ്‍, ഡാററ്സണ്‍ ഗോ എന്നിവയോടാണ് പ്രധാന മത്സരം. ഇവയേക്കാളൊക്കെ വലുപ്പവും ക്രോസ്ഓവര്‍ ലുക്കുമാണ് ക്വിഡിന്‍െറ പ്രത്യേകത. 799സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 53.2 ബി.എച്ച്.പി കരുത്തുപ്പാദിപ്പിക്കും. ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണിത്. 660kg മാത്രം. റെനോ അവകാശപ്പെടുന്ന ഇന്ധനക്ഷമത 25.17kl/l. 3679 എം.എം നീളവും 1579 എം.എം വീതിയും 1478 എം.എം ഉയരവുമുണ്ട്. 180എം.എം ആണ് ഗ്രൗണ്ട് ക്ളിയറന്‍സ്. 300 ലിറ്റര്‍ ഡിക്കിയുമുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.