മാരുതി തങ്ങളുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്‍െറ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കും. അവാന്‍സ് എന്നാണ് പേര്. വരുന്ന ഉത്സവ കാലമാണ് വില്‍പ്പനക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് വേരിയന്‍റുകളില്‍ വാഹനം ലഭിക്കും. എല്‍.എക്സ്.ഐ പെട്രോള്‍, എല്‍.എക്സ്.ഐ സി.എന്‍.ജി എന്നിവയാണവ. വില 4.30 മുതല്‍ 4.84 ലക്ഷം. പുത്തന്‍ ബോഡി ഗ്രാഫിക്സ്, റൂഫ് റെയില്‍, ഗണ്‍മെറ്റല്‍ പെയിന്‍െറ്, റൂഫ് സ്പോയിലര്‍ തുടങ്ങിയവയാണ് പുറത്തെ മാറ്റങ്ങള്‍. അകത്ത് കയറിയാല്‍ ഇരട്ടക്കളര്‍ ഡാഷ് ബോര്‍ഡ്, നിലവാരംകൂടിയ സീറ്റുകള്‍, ബ്ളൂടൂത്തോടുകൂടിയ ഇരട്ട ഡിന്‍ സ്റ്റീരിയോ തുടങ്ങിയ പ്രത്യേകതകള്‍ ഉണ്ട്. സെന്‍ട്രല്‍ ലോക്കിങ്ങ്, കീലെസ് എന്‍ട്രി, സെക്യൂരിറ്റി അലാം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് നിറങ്ങളില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.