ബലേനോയെ അറിയാം

മാരുതി ഈയിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ചായ ബലേനോയുടെ വിലയും വിവിധ വേരിയന്‍റുകളുടെ വിവരങ്ങളും പുറത്തുവന്നു. പെട്രോളില്‍ അഞ്ചും ഡീസലില്‍ നാലും വേരിയന്‍റുകളാണ് വാഹനത്തിനുള്ളത്. പെട്രോളിന്‍െറ വില 4.99ലക്ഷം മുതല്‍ ആരംഭിക്കും. ഡീസല്‍ 6.16 ലക്ഷത്തിനും ലഭിക്കും. നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പന. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെയാണ് വേരിയന്‍റുകളുടെ പേരുകള്‍. പെട്രോളില്‍ ഒരു ഓട്ടോമാറ്റിക് വെര്‍ഷനുമുണ്ട്. ഏഴ് നിറങ്ങളില്‍ വാഹനം ലഭിക്കും. സൗകര്യങ്ങളുടെ നീണ്ടനിരയാണ് ബലേനോക്ക് കമ്പനി നല്‍കിയിരിക്കുന്നത്. ആദ്യ വേരിയന്‍റ് മുതല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന മോഡലിലത്തെുമ്പോള്‍ റിവേഴ്സ് കാമറ പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, നിലവാരമുള്ള ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം എന്നിവയും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.