മഹീന്ദ്ര മോജോ

മഹീന്ദ്രയുടെ കരുത്തന്‍ ബൈക്ക് മോജോ പുറത്തിറക്കി. 1.58 ലക്ഷമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ദീപാവലി വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് ഈ വില ലഭിക്കുക. തെരഞ്ഞെടുത്ത 10 ഡീലര്‍മാര്‍ വഴിയാണ് വില്‍പ്പന. പൂനെ, മുംബൈ, ബാംഗളൂരു, ന്യൂ ഡല്‍ഹി എന്നീ നഗരങ്ങളിലെ ഡീലര്‍മാരാണ് നിലവില്‍ ബൈക്ക് വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് മഹീന്ദ്ര വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. 295സി.സി, ഏക സിലിണ്ടര്‍, ലിക്കുഡ് കൂള്‍ഡ്, നാലുസ്ട്രോക്ക് എഞ്ചിന്‍ 26.8 ബി.എച്ച്.പി പവര്‍ ഉല്‍പ്പാദിപ്പിക്കും. പിറെല്ലി ടയറുകള്‍, 21ലിറ്റര്‍ ഇന്ധനടാങ്ക്, ഡ്യൂവല്‍ എക്സ്ഹോസ്റ്റ് തുടങ്ങിയവ മറ്റ് പ്രത്യേകതകള്‍. ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.