വാഗണ്‍ ആര്‍ എ.എം.ടി

മാരുതിയുടെ ജനപ്രിയ വാഹനമാണ് വാഗണ്‍ ആര്‍. ഓരോ മാസവും ഇന്ത്യയില്‍ 13000 വാഗണ്‍ ആറുകള്‍ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്ക്. സ്ഥലസൗകര്യം, കുറഞ്ഞ വില, കാര്യക്ഷമത എന്നിവയുടെ മികച്ച സങ്കലനമാണ് ഈ വാഹനം. പുതിയൊരു എ.എം.ടി വെര്‍ഷന്‍ കൂടി വാഗണ്‍ ആര്‍ നിരയിലേക്ക് അവതരിപ്പിക്കുകയാണ് മാരുതി. എ.എം.ടി എന്നാല്‍ ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍. ചിലവുകുറഞ്ഞ ഓട്ടോമാറ്റിക് സംവിധാനമാണിത്. മാനുവലില്‍ വരുന്ന എഞ്ചിന്‍ തന്നെയാണ് എ.എം.ടി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.0ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ k10 എഞ്ചിന്‍ 67 ബി.എച്ച്.പി കരുത്തും 9.17കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമതയും കുറഞ്ഞ ടോര്‍ക്കും കാരണം പ്രതികരണം കുറഞ്ഞ എഞ്ചിനെന്ന പരാതി വാഗണ്‍ ആറിനുണ്ട്.

എ.എം.ടിയിലത്തെുമ്പോള്‍ ഇതിന് മാറ്റം വരുന്നുണ്ട്. സിറ്റി ട്രാഫിക്കില്‍ നല്ല ഡ്രൈവ് ആണ് വാഹനം നല്‍കുന്നത്. എന്നാല്‍ വിലകുറഞ്ഞ എ.എം.ടികളുടേതായ ചില പരാധീനതകള്‍ എഞ്ചിന്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇഴഞ്ഞുനീങ്ങുന്ന ട്രാഫിക്കുകളില്‍ വാഹനം മുന്നോട്ട് പോകാനുള്ള പ്രവണതയുണ്ട്. കയറ്റങ്ങളില്‍ ഇത് പിന്നോട്ടിറങ്ങാതെ കാറിനെ സംരക്ഷിക്കുകയും ചെയ്യും. വി.എക്സ്.ഐ വെര്‍ഷനിലാണ് ഓട്ടോമാറ്റിക് സംവിധാനം വരുന്നത്. എ.സി, പവര്‍ സ്റ്റിയറിങ്ങ്, ഓഡിയോ സിസ്റ്റം, കീലെസ്സ് എന്‍ട്രി, പവര്‍ വിന്‍ഡോ, ഇലക്ട്രിക് ആയി ക്രമീകരിക്കാവുന്ന സൈഡ് മിററുകള്‍, ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങ് വീല്‍, പിന്നിലെ വൈപ്പര്‍, മുന്നിലും പിന്നിലും ഫോഗ്ലാംമ്പുകള്‍ എന്നിവ ഈ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡാണ്. വരുന്ന ഉത്സവ കാലത്ത് വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. വില 4.6 ലക്ഷം. ഏറെ കാര്യക്ഷമതയുള്ള വാഹനം കൂടുതല്‍ അനായാസം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഗണ്‍ ആര്‍ എ.എം.ടിയിലേക്ക് പോകാം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.