വിപണിയില്‍ മുന്നേ നടക്കുന്ന പതിവ് തുടരാനൊരുങ്ങുകയാണ് മാരുതി സുസുക്കി വീണ്ടും. ഇത്തവണ സിയസിലൂടെയാണ് മാറ്റം കൊണ്ട് വരുന്നത്. അടുത്തകാലത്തിറക്കിയ സെഡാനായ സിയസില്‍ ഭാഗികമായി ഹൈബ്രിഡ് സംവിധാനം നടപ്പിലാക്കാനൊരുങ്ങൂകയാണ് കമ്പനി. എസ്.എച്.വി.എസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്ക്ള്‍ ബൈ സുസുക്കി) എന്നാണ് മാരുതി പുതിയ സംവിധാനത്തെ വിളിക്കുന്നത്. ഈ മാസം അവസാനത്തൊടെ പുത്തന്‍ കാര്‍ നിരത്തിലിറക്കുമെന്നാണ് സൂചന. നിലവിലെ 1.3ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനിലാണ് പരിഷ്കരണം വരുത്തുന്നത്. ഒരു ഇന്‍െറഗ്രറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി, വലിയ ബാറ്ററി എന്നിവയാണ് പുതുതായി കൂട്ടിച്ചേര്‍ക്കുന്നത്. ഏകദേശം 30,000 രൂപയുടെ വര്‍ദ്ധന സാധാരണ മോഡലില്‍ നിന്ന് ഹൈബ്രിഡ് വെര്‍ഷനുണ്ടാകും. ഒരു ബട്ടനിലൂടെ ഹൈബ്രിഡ് സംവിധാനത്തെ നിയന്ത്രിക്കാനും സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.