ടാറ്റ സിയേറ

ഒറ്റ ദിവസംകൊണ്ട് റെക്കോഡ് ബുക്കിങ് സ്വന്തമാക്കി ടാറ്റ സിയേറ; 2025ൽ ഇതാദ്യം!

ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്‌.യു.വിയായ സിയേറ ഇന്ത്യൻ വിപണിയിൽ വീണ്ടും എത്തിയിരിക്കുകയാണ്. 2025 നവംബർ 25നാണ് പരിഷ്‌ക്കരിച്ച മോഡൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 16ന്, 25,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി എസ്‌.യു.വി ബുക്ക് ചെയ്യാനുള്ള സൗകര്യവും ടാറ്റ മോട്ടോർസ് വാഹന പ്രേമികൾക്കായി ഒരുക്കിയിരുന്നു. തുടർന്നുള്ള ബുക്കിങ്ങിൽ ആദ്യ ദിവസം തന്നെ 70,000 എസ്‌.യു.വികൾ വിജയകരാമായി ബുക്കിങ് നടപടികൾ പൂർത്തീകരിച്ചതായി ടാറ്റ പാസഞ്ചർ മോട്ടോർസ് അറിയിച്ചു. 1.35 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇതിനോടകം അവരുടെ ഇഷ്ടമോഡലുകളുടെ ബുക്കിങ് സംബന്ധിച്ചുള്ള വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സെഗ്‌മെന്റിൽ മികച്ച വിൽപ്പന നേടാൻ കമ്പനിക്ക് സാധിക്കും.

വിജയകരമായി ബുക്കിങ് പൂർത്തീകരിച്ച ടാറ്റ സിയേറയുടെ 50 ശതമാനം എസ്‌.യു.വികളും ഡീസൽ വകഭേദങ്ങളാണ്. സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ്+ എന്നിങ്ങനെ ഏഴ് വേരിയന്റുകളാണ് ടാറ്റ സിയേറക്കുള്ളത്. 1.5-ലിറ്റർ റിവോട്രോൺ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5-ലിറ്റർ ക്രിയോജെറ്റ് ഡീസൽ എൻജിൻ, 1.5-ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ സിയേറയിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

ആദ്യ പവർട്രെയിൻ ഓപ്ഷനായി പെട്രോൾ എൻജിൻ 106 എച്ച്.പി കരുത്തും 145 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ടർബോ-പെട്രോൾ എൻജിൻ 160 എച്ച്.പി കരുത്തും 255 എൻ.എം ടോർക്കും ഉത്പാദിപ്പിച്ച് കൂടുതൽ വേഗത കൈവരിക്കാൻ വാഹനത്തെ പ്രാപ്തമാക്കും. ഇതോടപ്പം എത്തിച്ച ഡീസൽ എൻജിൻ മോഡലിനാണ് കൂടുതൽ ആരാധകർ. 118 എച്ച്.പി പവറും 280 എൻ.എം എന്ന പീക് ടോർക്കും ഉത്പാദിപ്പിക്കുന്ന 'ക്രിയോജെറ്റ്' എൻജിൻ സിയേറയിലെ ഒരേയൊരു ഡീസൽ എൻജിനാണ്. ഏഴ് വകഭേദങ്ങളിലും ഡീസൽ എൻജിൻ ലഭ്യമാണ്. എന്നാൽ ടോപ്-എൻഡ് വേരിയന്റായ അക്കംബ്ലിഷ്ഡ്+ മോഡലിന് നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ലഭ്യമല്ല. അതേപോലെ സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ വേരിയന്റുകൾക്ക് ടർബോ-പെട്രോൾ എൻജിനും ലഭ്യമല്ല. 11.49 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന സിയേറ എസ്‌.യു.വിയുടെ ടോപ്-എൻഡ് വേരിയന്റിന് 21.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

Tags:    
News Summary - Tata Sierra achieves record bookings in a single day; first in 2025!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.