ആഢംബര യുദ്ധത്തില്‍ ബീമര്‍ ജേതാവ്

ലോക വാഹന വ്യാപാരത്തിലെ താര യുദ്ധത്തില്‍ ബി.എം.ഡബ്ളു വീണ്ടും ഒന്നാമത്. ബെന്‍സിനെും ഓഡിയേയും പിന്‍തള്ളി തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ബീമര്‍ ജേതാവായത്. 2005ല്‍ തുടങ്ങിയ അശ്വമേധം 2013ലും തുടരുകയായിരുന്നു. ക്ളാസിക് ഹീറോ മെര്‍സിഡെസിനും ആഹ്ളാദിക്കാന്‍ വകയുണ്ട്. ഏറ്റവും കൂടിയ വളര്‍ച്ചാ നിരക്കായ 9 ശതമാനം മെര്‍ക്കിന്‍േറതാണ്. 7.2 ആണ് ഓഡിയുടെ വളര്‍ച്ച. ബി.എം.ഡബ്ളു 5,09,669 യൂനിറ്റും ബെന്‍സ് 4,31,000 കാറുകളും വിറ്റു.  4,29,925 ആണ് ഓഡിയുടെ വില്‍പ്പന. 2012ല്‍ ഓഡിക്കായിരുന്നു രണ്ടാം സ്ഥാനം. എന്‍ട്രി ലെവല്‍ എസ്.യു.വികളും സെഡാനുകളുമാണ് ബെന്‍സിനും ഓഡിക്കും കരുത്തായത്. മെര്‍ക്കിന്‍െറ GLA ക്ളാസും ഓഡി A3യും വില്‍പ്പനയില്‍ മികച്ചുനിന്നു. ബി.എം.ഡബ്ളുവിന്‍െറ ആരാധകരായ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഇരു കമ്പനികള്‍ക്കുമായി. മിനി കൂപ്പര്‍, റോള്‍സ് റോയ്സ് തുടങ്ങിയ കാറുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ബീമറിന്‍െറ വിജയം. 3 സീരീസ് സെഡാനും X1എസ്.യു.വിയുമാണ് ബി.എമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റത്. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.