ഇന്നോവയും സ്​പോർട്ടിയായി

കുതിക്കാൻ നിൽക്കുന്ന വന്യമൃഗത്തി​ൻറെ രൂപമാണ്​ ടോയോട്ടയുടെ ഇന്നോവക്ക്​. കാലമേറെ കഴിഞ്ഞിട്ടും ഇന്ത്യൻ വാഹനവിപണിയിൽ ഇ​ന്നോവ ടോപ്​ സെല്ലിങ്ങ്​ ലിസ്​റ്റിൽ ഇടംപിടിക്കാൻ കാരണം രൂപം മാത്രമല്ല, കിടിലൻ പെർഫോമൻസുമാണ്​ ഇന്നോവയുടെ വിജയ രഹസ്യം. പുതുതലമുറയെ ആകർഷിക്കുന്ന തരത്തിൽ കൂടുതൽ സ്​പോർട്ടിയാക്കി ഇന്നോവയെ രംഗ​ത്തിറക്കുകയാണ്​ ടോയോട്ട​.

ഒറ്റനോട്ടത്തിൽ ഇന്നോവ കമ്യൂണിസ്​റ്റായോ എന്ന്​ സംശയിക്കുന്ന വിധമാണ്​ കാറി​ൻറെ രൂപമാറ്റം. ചുവപ്പ്​ നിറത്തിലാണ്​ ഇന്നോവ സ്​പോർട്ടിനെ കമ്പനി അണിയിച്ചൊരുക്കുന്നത്​. ഇൻറീരിയറിൽ ഡാഷ്​ബോർഡിലും ചുവപ്പിൻറെ സാന്നിധ്യമുണ്ട്​. 

മുൻവശത്ത്​ വലിയ മാറ്റങ്ങൾക്കൊന്നും ടോയോട്ട മുതിർന്നിട്ടില്ല. ക്രോമിൽ പൊതിഞ്ഞ ഹെഡ്​ലാമ്പ്​, ​ക്രോമി​ൻറെ സാന്നിധ്യമുള്ള ഫ്രണ്ട്​ സ്​പോയിലർ എന്നിവയാണ്​ പ്രധാന പ്രത്യേകതകൾ. ബ്ലാക്ക്​ ഫിനിഷിലുള്ള 17 ഇഞ്ച്​ അലോയ്​ വീലും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡാഷ്​ബോർഡിലെ പുതിയ ഡി​ൈ​സനും ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റവുമാണ്​ ഇൻറീരിയറിലെ പ്രധാനമാറ്റങ്ങൾ.

2.7 ലിറ്റർ പെട്രോൾ എൻജിൻ 164 ബി.എച്ച്​.പി പവറും 245 എൻ.എം ടോർക്കുമാണ്​ നൽകുക. അഞ്ച്​ സ്​പീഡ്​ മാനുവൽ ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. ഡീസൽ എൻജിനിൽ രണ്ട്​ വേരിയൻറുകളുണ്ട്​. 2.4 ലിറ്റർ വേരിയൻറിൽ 148 ബി.എച്ച്​.പി പവറും 343 എൻ.എം ടോർക്കും ലഭിക്കും. 2.8 ലിറ്റർ ഡീസൽ എൻജിൻ 172 ബി.എച്ച്​.പി പവറും 360 എൻ.എം ടോർക്കുമാണ്​ നൽകുക. 

ഇന്നോവയുടെ സ്​പോർട്ട്​ എഡിഷൻ മാനുവൽ ട്രാൻസ്​മിഷൻ പെട്രോൾ വേരിയൻറിന്​ 17,79,000 രൂപയും ഡീസലിന്​ 18,91,000 രൂപയുമാണ്​ വില. ഒാ​േട്ടാമാറ്റിക്കിന്​ യഥാക്രമം 20,84,500​ഉം 22,15,500 രൂപയുമാണ്​ വില. 

Tags:    
News Summary - Toyota Innova Crysta Touring Sport Variant Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.