ടിയാഗൊ മുതല്‍ ടിഗോര്‍വരെ

എത്രയോ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണിത്. ഒരു സൂപ്പര്‍ഹിറ്റിനുവേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പ്.  പറഞ്ഞുവരുന്നത് ടാറ്റയുടെ കാര്യമാണ്. ഒരുപക്ഷേ ഇന്‍ഡിക്കയായിരുന്നിരിക്കും ടാറ്റയുടെ അവസാനത്തെ ​േബ്ലാക്ക്ബസ്​റ്റര്‍. ഇന്‍ഡിക്കക്ക് മുമ്പും ശേഷവും ധാരാളം ടാറ്റകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ഒരുപാട് മോഡലുകളും വന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍പോലെ വമ്പന്‍ ഏറ്റെടുക്കലുകള്‍ നടന്നു. എന്നിട്ടും ജനപ്രിയ ചേരുവകകളുടെ കൃത്യമായ യോജിപ്പ് ടാറ്റക്ക് ഉണ്ടാക്കാനിയില്ല.

പഴയ ഇന്‍ഡിക്ക ഇപ്പോള്‍ കമ്പനി ഉൽപാദിപ്പിക്കുന്നില്ല. പകരം ഇ.വി.ടു എന്ന പേരില്‍ ഒരു ബജറ്റ്​ കാര്‍ (ഹാച്ച്ബാക്ക്) ഇറക്കുന്നുണ്ട്.  ഇതുകൂടാതെ തിയാഗൊ, ബോള്‍ട്ട് തുടങ്ങിയ പുതുതലമുറ ഹാച്ചുകളും സെസ്​റ്റ്​ എന്ന കോമ്പാക്​ട്​ സെഡാനും ടാറ്റക്കുണ്ട്. ജാഗ്വാറുമായുള്ള ഉടമസ്​ഥ ബന്ധം കമ്പനിയുടെ സാങ്കേതിക വിഭാഗത്തില്‍ മികവുണ്ടാക്കിയിട്ടുണ്ട്. ടാറ്റക്കുവേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്നത് ലയണല്‍ മെസ്സിയെപോലുള്ള ആഗോള സൂപ്പർസ്​റ്റാറുകളാണ് എന്നതില്‍ കവിഞ്ഞ ചില നല്ല മാറ്റങ്ങള്‍ എല്ലാ വാഹനങ്ങള്‍ക്കുമുണ്ടായിട്ടുണ്ടെന്ന് സാരം.

പുതിയ വിശേഷമെന്തെന്നാല്‍ ടിയാഗൊ എന്ന ഹാച്ചി​െൻറ വലിച്ചുനീട്ടിയ പുതിയൊരു രൂപം ടാറ്റ അവതരിപ്പിക്കുകയാണ്. പേര് തിഗോര്‍. കൈറ്റ് ഫൈവ് എന്ന കോഡ് നെയിമില്‍ നേരത്തേ ഇതി​െൻറ പ്രാകൃതരൂപം ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. സെസ്​റ്റിനെപ്പോലെ കോമ്പാക്​റ്റ്​​ സെഡാന്‍ രൂപത്തിലാണ് ടിഗോറും വരുന്നത്. അകത്തും പുറത്തുമുള്ള പ്രത്യേകതകളില്‍ ടിയാഗോയും ടിഗോറും സഹോദരങ്ങളാണ്. പിന്നിലാണ് കാര്യമായ മാറ്റം പ്രകടമാകുന്നത്. ഏച്ചുകെട്ടലുകള്‍ തോന്നിക്കാതെ പിന്‍ഭാഗം രൂപകൽപന ചെയ്യാന്‍ ടാറ്റയുടെ എന്‍ജിനീയര്‍മാര്‍ക്കായിട്ടുണ്ട്. രൂപത്തില്‍ സെസ്​റ്റുമായി കാര്യമായ സാമ്യമില്ലാത്തതും വിപണി പിടിക്കാന്‍ ടിഗോറിനെ സഹായിക്കും.

സ്മോക്ക്ഡ് ഹെഡ്​ലൈറ്റുകള്‍, ഇരട്ട നിറങ്ങളുള്ള ബമ്പറുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, എല്‍.ഇ.ഡി ടെയില്‍ലൈറ്റുകള്‍ തുടങ്ങിയവയാണ് പുറത്തെ പ്രത്യേകതകള്‍. എട്ട് ഒൗട്ടുകളുള്ള (നാല് സ്​പീക്കര്‍, നാല് ട്യൂട്ടര്‍) ഹാര്‍മന്‍ മ്യൂസിക്ക് സിസ്​റ്റം, അഞ്ച് ഇഞ്ച് ടച്ച്​ സ്​ക്രീൻ ഇന്‍ഫോടൈന്‍മെൻറ്​ സിസ്​റ്റം, ക്ലൈമട്രോണിക് എ.സി എന്നിവ അകത്തെ വിശേഷങ്ങളാണ്. നീളം 3,992 എം.എം, വീതി 1,677 എം.എം, ഉയരം 1,537 എം.എം. വീല്‍ബേസ് 2,450 എം.എം. 170 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 419 ലിറ്റര്‍ ഡിക്കിയും ലഭിക്കും. എൻജിന്‍ വിശേഷങ്ങളില്‍ തിയാഗോക്ക് സമാനമാണ് തിഗോര്‍. 1199 സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എൻജിന്‍ 85 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. ടോര്‍ക്ക് 114 എന്‍.എം ആണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്​സാണ് നല്‍കിയിരിക്കുന്നത്.

1074 സി.സി മൂന്ന് സിലിണ്ടര്‍ ഡീസല്‍ എൻജിന്‍ 70 ബി.എച്ച്. പി കരുത്തും 140 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇവിടെയും അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. 1,062 കെ.ജി ആണ് വാഹനത്തി​െൻറ ഭാരം. എ.ബി.എസ്, ഇ.ബി.ഡി, മുന്നിലെ ഇരട്ട എയര്‍ബാഗുകള്‍ എന്നിവ സുരക്ഷക്കായി നല്‍കിയിരിക്കുന്നു. വില അഞ്ച് ലക്ഷത്തിന് ചുറ്റും കറങ്ങാനാണ് സാധ്യത. പ്രധാന എതിരാളി ടാറ്റയുടെതന്നെ സെസ്​റ്റ്​ ആണെന്നതും കൗതുകകരമായ വസ്​തുതയാണ്. ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 29ന് കാര്‍ പുറത്തിറങ്ങുമെന്നാണ് ഒൗദ്യോഗികമായി ടാറ്റ നല്‍കുന്ന വിവരം.

Tags:    
News Summary - tigor tata sedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.