പനാജി: റെനോ ലോഡ്ജിയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിൽ വളർന്ന് വരുന്ന എസ്.യു.വി, എം.യു.വി മാർക്കറ്റിൽ ചുവടുറപ്പിക്കുന്നതിെൻറ ഭാഗമായാണ് റെനോയുടെ പുതിയ നീക്കം. 9.43 ലക്ഷമായിരിക്കും വാഹനത്തിെൻറ വിപണിവില. 16 പുതിയ മാറ്റങ്ങളുമായാണ് ലോഡ്ജി വിപണിയിലെത്തിക്കുന്നത്. പെർഫോമൻസ്, കംഫേർട്ട്, സേഫ്റ്റി, സ്പേസ്, ഇന്ധനക്ഷമത എന്നിവയിലെല്ലാമാണ് പ്രധാനമായും മാറ്റങ്ങൾ.
എം.യു.വി വിപണിയിൽ ആരും കൂടുതലായി നിക്ഷേപം നടത്തുന്നില്ല. കുറഞ്ഞ വിലയിൽ ലോകോത്തര നിലവാരത്തിലുള്ള കാർ ഇതാണ് ലോഡ്ജിയെന്ന് റെനോ ഇന്ത്യയുടെ സി.ഇ.ഒ സുമിത് സാവ്നേ പറഞ്ഞു.
വിലയിലാവും ലോഡ്ജി പ്രധാനമായും സ്കോർ ചെയ്യുക സെഗ്മെൻറിലെ മറ്റ് കാറുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ലോഡ്ജിയുടെ വില കുറവാണ്. ടൊയോേട്ടായുടെ ഇന്നോവയോടടക്കം ഏറ്റുമുട്ടാൻ കെൽപ്പുള്ള വാഹനമാണ് ലോഡ്ജി എന്ന് പല വാഹനവിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം. 2015 ഏപ്രിലിലാണ് റെനോ ലോഡ്ജിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അന്ന് 8.19 ലക്ഷം മുതൽ 16 ലക്ഷം വരെയായിരുന്നു റെനോ ലോഡ്ജിയുടെ വിവിധ മോഡലുകളുടെ വില. ലോകവിപണിയിൽ ഡാസിയ ലോഡ്ജി എന്ന പേരിലാണ് റെനോ കാർ വിറ്റുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ലോഡ്ജി മോഡൽ മികച്ച അഭിപ്രായവുമായാണ് മുന്നേറുന്നത്. കാറിന് പരിപാലന ചെലവ് കുറവാണെന്നും കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നുമാണ് ലോഡ്ജി ഉപയോഗിക്കുന്നവരുടെ പക്ഷം.
1.5 ലിറ്ററിെൻറ എഞ്ചിനുമായാണ് ലോഡ്ജി വിപണിയിലെത്താൻ പോവുന്നത്. 7,8 സീറ്റ് ഒാപ്ഷനുകളിൽ ലഭ്യമാവും. ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ലിറ്ററിന് 21.04 കിലോ മീറ്ററാണ് പരമാവധി ലഭിക്കുന്ന ഇന്ധനക്ഷമത. വിശാലമായ ഉൾവശമാണ് കാറിെൻറ മറ്റൊരു പ്രത്യേകത. എ.ബി.എസ്്്, ഇ.ബി.ഡി ബ്രേക്കിംങ് സംവിധാനമെല്ലാം കാറിൽ റെനോ ലഭ്യമാക്കിയിട്ടുണ്ട്.
പല കാർ നിർമ്മതാക്കളും അവരുടെ എം.യു.വി പ്ലാറ്റ്ഫോമിലുള്ള കാറുകളിൽ നിക്ഷേപത്തിെൻറ തോത് കുറച്ചിട്ടുണ്ട് ഇത് തങ്ങൾക്ക് ഗുണകരമാവുമെന്നാണ് റെനോയുടെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.