ആഡംബര കാർ നിർമാതാക്കളായ ലക്സസിെൻറ എസ്.യു.വി എൽ .എക്സ് 450ഡി ഇന്ത്യൻ വിപണിയിലേക്ക്. 2.32 കോടി രൂപ മുതലാണ് ലക്സസിെൻറ പുതിയ മോഡലിെൻറ വില. കാറിെൻറ ബുക്കിങ് ലക്സസ് നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും വിലയുൾപ്പടെയുള്ള കാര്യങ്ങൾ പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ടോയോട്ടയുടെ ലാൻഡ് ക്രൂയിസറുമായും റേഞ്ച് റോവറിെൻറ എസ്.യു.വികളുമായും രൂപഭാവങ്ങളിൽ ചെറുതല്ലാത്ത സാമ്യം എൽ.എക്സ് 450ഡി പുലർത്തുന്നുണ്ട്.
എൽ.എക്.സി 450ഡിയിൽ ആദ്യം കണ്ണിലുടക്കുക ഹെഡ്ലൈറ്റാണ്. സുറുമ എഴുതിയ മിഴികളെ പോൽ സുന്ദരമാണ് 450ഡിയുടെ ഹെഡ്ലൈറ്റ്. വീൽ ആർച്ചുകൾ മസ്കുലർ ലുക്കിലാണെന്ന് പറയാൻ കഴിയില്ലെങ്കിലും തരക്കേടില്ലാതെ ഡിസൈൻ ചെയ്യാൻ ലക്സസിന് കഴിഞ്ഞിട്ടുണ്ട്. ടെയിൽ ലാമ്പിെൻറ ഡിസൈനും മനോഹരം.
ലക്സസ് അതിെൻറ ആഡംബരം മുഴുവൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇൻറീരിയറിലാണ്. ടു ടോൺ കളർ തീമിലുള്ള ഇൻറീരിയർ ആരുടെയും മനം കവരും. മൃദുവായ വസ്തുക്കളുപയോഗിച്ചാണ് ഇൻറീരിയറിെൻറ നിർമാണം. തുകലാണ് അപ്ഹോളിസ്റ്ററിയുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
19 സ്പീക്കറുകളോട് കൂടിയ എൻറർടെയിൻമെൻറ് സിസ്റ്റം, ഒാേട്ടാ ക്ലൈമറ്റ് എ.സി, വയർലെസ് ചാർജിങ് എന്നിവയാണ് ഇൻറീരിയറിലെ മറ്റ് പ്രത്യേകതകൾ. വലിയ സ്ക്രീനോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം, റിയർ എൻറർടെയിൻമെൻറ് സിസ്റ്റം, മൾട്ടിപ്പിൾ ഡ്രൈവിങ് മോഡ്, ട്രാക്ഷൻ കംട്രോൾ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
4.5 ലിറ്റർ വി.8 ഡീസൽ എൻജിനാണ് 450ഡിയുടെ ഹൃദയം. 250 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കു നൽകും. ആറ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. 8.1 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കാർ കൈവരിക്കും. മണിക്കൂറിൽ 210 കിലോ മീറ്ററാണ് പരമാവധി വേഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.