ഒക്​ടാവിയയുടെ പരിഷ്​കരിച്ച പതിപ്പുമായി സ്​കോഡ

മുംബൈ: ഒക്​ടാവിയുടെ പരിഷ്​കരിച്ച പതിപ്പ്​ ഒക്​ടാവിയ വി.ആർ.എസ്​ സ്​കോഡ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. 2017 പകുതിയോടെയാവും കാർ വിപണിയിലെത്തുക. പുതുവർഷത്തിൽ നാല്​ പുതിയ കാറുകൾ കൂടി വിപണിയിൽ അവതരിപ്പിക്കാൻ സ്​കോഡ നീക്കം നടത്തുന്നതായാണ്​ വിവരം.

പുതിയ ഒക്​ടാവിയുടെ മുൻവശത്ത്​ തന്നെ മാറ്റങ്ങൾ പ്രകടമാണ്​. എയർ ഇൻടേക്കുകളും പുതിയ എൽ.ഇ.ഡി ഹെഡ്​ലാമ്പുമെല്ലാം വാഹനത്തിന്​ പ്രീമിയം ലുക്ക്​ സമ്മാനിക്കുന്നുണ്ട്​. പിൻവശത്തും പ്രകടമായ മാറ്റങ്ങളുണ്ട്​. ബ്ലാക്ക്​ ഡിഫ്യൂസറും സ്​പോയിലറുമെല്ലാമാണ്​ പിൻവശത്തെ പ്രധാനപ്പെട്ട മാറ്റങ്ങൾ. ടെയിൽ ലെറ്റി​െൻറ ഡിസൈനും മികച്ചതാണ്​​. 
 

 

ഇൻറിരിയറിലേക്ക്​ വന്നാൽ സ്​പോർട്ട്​സ്​ സീറ്റുകളാണ്​ കമ്പനി കാറിനായി നൽകിയിരിക്കുന്നത്​. മൾട്ടി ഫംങ്​ഷണൽ സ്​റ്റിയറിങ്​ വീലാണ്​ മറ്റൊരു പ്രത്യേകത.ചെറു​െതങ്കിലും നിരവധി സൗകര്യങ്ങൾ പുതിയ കാറിൽ ഉൾപ്പെടുത്താൻ സ്​കോഡ ശ്രദ്ധിച്ചിട്ടുണ്ട്​. ഇലുമിനേറ്റഡ്​ ഡോർ ഹാൻഡിൽ, എൽ.ഇ.ഡി ടോർച്ച്​, ഡ്രൈവർ സീറ്റിനടിയിൽ കുട ​വെ​ക്കുന്നതിനായുള്ള സ്​റ്റോറേജ്​ സ്​പേസ്​ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

സാ​േങ്കതികമായ  കാര്യങ്ങളിലേക്ക്​ വന്നാൽ  രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളിലാണ്​ കാറെത്തുന്നത്​. 2.0 ലിറ്റർ ടി.എസ്​.​െഎ എഞ്ചിനാണ്​ ഒക്​ടിവിയക്ക്​. ഇത്​ 250bhp പവറും 350nm ടോർക്കും ഉൽപ്പാദിപ്പിക്കും. 6.7 സെക്കൻഡിൽ കാർ 0–100 കിലോ  വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറിൽ 250 കിലോ മീറ്ററാണ്​. 2.0 ലിറ്റർ ടി.ഡി.​െഎയാണ്​​ മറ്റൊരു എഞ്ചിൻ ഒാപ്​ഷൻ. 184bhp പവറും 380Nm ടോർക്കും ഇൗ എഞ്ചിൻ ഉൽപ്പാദിപ്പിക്കും.  7.9 സെക്കൻഡിൽ 0-100 കിലോ മീറ്റർ സ്​പീഡിലേക്ക്​ കാറെത്തും. 232 കിലോ മീറ്ററാണ്​ പരമാവധി വേഗത. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ആൻഡ്​ മാനുവൽ ട്രാൻസ്​മിഷനാണ്​ കാറിന്​ ഉള്ളത്​. ഫോർ വീൽ ഡ്രൈവും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു.

Tags:    
News Summary - koda Octavia vRS Facelift Revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.