ലോകത്തിലെ വേഗമേറിയ ആഡംബര സെഡാൻ ഇന്ത്യയിലെത്തുന്നു

ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന ഖ്യാതിയുള്ള മസരട്ടി ക്വാ​ട്രോപോർ​േട്ട ജി.ടി.എസ്​ ഇന്ത്യയിലെത്തുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ കമ്പനി കാറി​​െൻറ ലോഞ്ചിങ്​ പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതി ചെയ്​ത കാറി​​െൻറ ചിത്രങ്ങൾ പങ്കുവെച്ചാണ്​  മോഡലി​​െൻറ വരവ് മസരട്ടി​ ആഘോഷമാക്കുന്നത്​. 

നാല്​ ഡോറുകളുള്ള കാറിനെ മുഴുവൻ ആഡംബര സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ്​ മസരട്ടി രംഗത്തിറക്കുന്നത്​. റോയൽ ബ്ലൂ നിറത്തിൽ ​െഎവറി ഇൻറീരിയറോട്​ കൂടിയാതാണ്​​ മസരട്ടിയുടെ പുത്തൻ കാർ. ഗ്രാൻലുസോ, ഗ്രാൻസ്​പോർട്ട്​ എന്നിങ്ങനെ രണ്ട്​ ഒാപ്​ഷനുകളിൽ കാർ ഇന്ത്യയിലെത്തും. ഗ്രാൻലുസോ വേരിയൻറിൽ ക്രോം ഇൻസേർട്ടുകൾ, ബോഡി കളർ സൈഡ്​ സ്​കേർട്ടുകൾ, ബംപർ സ്​പോയിലർ, അലോയ്​ വീലുകൾ എന്നിവയുണ്ടാകും. ഗ്രാൻസ്​പോർട്ടിനെ കുറച്ച്​ കൂടി സ്​പോർട്ടിയായാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. 

3.8 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ്​ കാറിന്​ കരുത്ത്​ പകരുക. 522 ബി.എച്ച്​.പി കരുത്ത്​ 6500-6800 ആർ.പി.എമ്മിലും 710- എൻ.എം ടോർക്ക്​ 2250-^3500 ആർ.പി.എമ്മിലും നൽകും. 0-^100ലെത്താൻ 4.7 സെക്കൻഡ്​ മതിയാകും. മണിക്കൂറിൽ 310 കിലോ മീറ്ററാണ്​ പരമാവധി വേഗത. 2.8 കോടിയായിരിക്കും കാറി​​െൻറ ഇന്ത്യയിലെ വില.

Tags:    
News Summary - India's First 2018 Maserati Quattroporte GTS Comes To Delhi; Priced At ₹ 2.7 Crore-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.