ജാലിയൻ കണാരൻ ഇനി ജീപ്പിൽ പറക്കും

മലയാള സിനിമകളിൽ ഇന്ന്​ നിറസാന്നിധ്യമാണ്​ ഹരീഷ്​ കണാരൻ. കോമഡി സ്​കിറ്റുകളിലുടെ സിനിമയിലെത്തിയ ഹരീഷ്​ ചുരുങ ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായി. ഹരീഷ്​ കണാര​ന്​ സാരഥിയായി ജീപ്പി​​െൻറ കോംപസ്​ എത്തി എന്നുള്ളതാണ്​ ഏറ്റവും പുതിയ വാർത്ത. കോംപസി​​െൻറ ലിമിറ്റഡ്​ എഡിഷനാണ്​ ഹരീഷ്​ സ്വന്തമാക്കിയത്​.

Full View

നാല്​, രണ്ട്​ വീൽ ​ഡ്രൈവ്​ ഒാപ്​ഷനുകളിലുള്ള ജീപ്പ്​ കോംപസ്​ ലിമിറ്റഡ്​ എഡിഷൻ സെപ്​തംബറിലാണ്​ വിപണിയിലെത്തിയത്​. 2 ലിറ്റർ മൾട്ടി ജെറ്റ്​ ഡീസൽ, 1.4 ലിറ്റർ പെട്രോൾ എൻജിനുകളുടെ കരുത്തിലെത്തിയ മോഡലിന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. 173 പി.എസ്​ കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്​ ഡീസൽ എൻജിൻ. 162 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കും നൽകുന്നതാണ്​ പെട്രോൾ എൻജിൻ. കോംപസി​​െൻറ എക്​സ്​ ഷോറൂമ വില ആരംഭിക്കുന്നത്​ 15.47 ലക്ഷമാണ്​.

Tags:    
News Summary - Hareesh kanaran Buy jeep compass-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.