മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ

നവരാത്രി കളറാക്കാൻ വാഹന നിർമാതാക്കൾ; മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

നവരാത്രി, ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി വാഹനപ്രേമികൾക്കായി വമ്പൻ ആനുകൂല്യങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഉത്തര കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായിയും പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ നെക്സ (Nexa) നിരയിലെ ജനപ്രിയ മോഡലുകളായ XL6, ഫ്രോങ്സ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്ക് 85,000 രൂപ വരെ വിലക്കുറവും മറ്റ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബെനിഫിറ്റുകൾ, വാറന്റി പാക്കേജുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

അതേസമയം, ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഹുണ്ടായി മോട്ടോർ ഇന്ത്യയും തങ്ങളുടെ ജനപ്രിയകാറുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രേറ്റ, വെന്യു, ഒറ തുടങ്ങിയ മോഡലുകൾക്ക് 1 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ബോണസ് എന്നിവ ഇതിലും ഉൾപ്പെടുന്നുണ്ട്.

മാരുതി സുസുക്കിയുടെ ഓഫറുകൾ

  • മാരുതി ഫ്രോങ്സ്

ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 12,100 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു. കൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

  • മാരുതി ജിംനി & XL6

ജിംനിക്ക് 35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, XL6ന് 31,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

  • ഗ്രാൻഡ് വിറ്റാര

ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകൾക്ക് വലിയ ഓഫറുകളാണ് കമ്പനി നൽകുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളിൽ റോഡ് ടാക്സ് ഒഴിവാക്കൽ (Zero Road Tax benefits) ഉൾപ്പെടെ 1.85 ലക്ഷം രൂപ വരെയും, ഒപ്പം ആകർഷകമായ എക്സ്ചേഞ്ച് ബോണസുകളും വാറന്റി പാക്കേജുകളും ലഭ്യമാണ്.

എന്നാൽ പുതിയ അപ്ഡേറ്റുകളോടെ വിപണിയിലെത്തിയ ബലേനൊക്ക് ഈ ഉത്സവകാലത്ത് പ്രത്യേക ഓഫറുകൾ ഒന്നും മാരുതി പ്രഖ്യാപിച്ചിട്ടില്ല.

ഹുണ്ടായി നവരാത്രി ഡിസ്കൗണ്ടുകൾ

  • ഹുണ്ടായി ഗ്രാൻഡ് i10 നിയോസ്

പെട്രോൾ വേരിയന്റുകൾക്ക് 35,000 രൂപയും സിഎൻജി വേരിയന്റുകൾക്ക് 30,000 രൂപയും വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

  • ഹുണ്ടായി വെർണ & ക്രേറ്റ എൻ ലൈൻ

വെർണക്ക് 40,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച്/സ്ക്രാപ്പേജ് ബോണസും ലഭിക്കുമ്പോൾ, ക്രേറ്റ എൻ ലൈൻ മോഡലിന് 45,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും അധിക ബോണസുകളും സ്വന്തമാക്കാം.

കൂടാതെ ഹുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവിനും മറ്റ് വാഹനങ്ങൾക്കും ഡീലർഷിപ്പുകൾ വഴി പ്രത്യേക ക്യാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

സ്റ്റോക്ക് ലഭ്യത, നഗരങ്ങൾ, വേരിയന്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ഓഫറുകളിൽ മാറ്റങ്ങൾ വരാവുന്നതാണ്. കൃത്യമായ വിവരങ്ങൾക്കായി അടുത്തുള്ള ഡീലർഷിപ്പുകളെ സമീപിക്കേണ്ടതാണ്.

Tags:    
News Summary - Maruti Suzuki and Hyundai Offer Massive Festival Discounts on Popular Cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.