ഒറ്റ ചാർജിൽ 482 കിലോ മീറ്റർ; ഫോഡിൻെറ ഇലക്​ട്രിക്​ എസ്​.യു.വി

കാറുകളിൽ ഇലക്​ട്രിക്​ യുഗമാണ്​ ഇനി വരാൻ പോകുന്നത്​. ഭാവിയുടെ വിപണിയെ കൂടി പരിഗണിച്ച്​ മോഡലുകൾ പുറത്തിറക്ക ാനാണ്​ നിർമ്മാതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്​. ഇതിനായി ഇലക്​ട്രിക്​ കാറുകൾ തങ്ങളുടെ ഉൽപന്നനിരയിലേക്ക്​ എത്ത ിക്കാൻ എല്ലാ കമ്പനികളു​ം ശ്രമിക്കുന്നുണ്ട്​. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡും ഈ രീതിയിലാണ്​ മുന്നോട്ട്​ പോകുന്നത്​. ഫോഡിൻെറ എസ്​.യു.വിയായ മസ്​താങ്ങിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ട്​​ മാക്​ ഇ എന്ന ഇലക്​ട്രിക്​ എസ്​.യു.വിയാണ്​ കമ്പനി അവതരിപ്പിക്കുന്നത്​​.

രണ്ട്​ ബാറ്ററി ശേഷിയിൽ മസ്​താങ് മാക്​​ ഇ വിപണിയിലേക്ക്​ എത്തും. 75.7kwh, 98.8kwh എന്നിങ്ങനയെയാണ്​ മസ്​താങ്ങ് മാക്​​ ഇയിലെ രണ്ട്​ ബാറ്ററികൾ. റിയർ വീൽ ഡ്രൈവ്​ മാത്രമുള്ള മാക്​ ഇ വേരിയൻറ്​ ഒറ്റചാർജിൽ 482 കിലോ മീറ്റർ സഞ്ചരിക്കും. ആൾ വീൽ ഡ്രൈവ്​ വേരിയൻറ്​ 434 കിലോ മീറ്ററാണ്​ സഞ്ചരിക്കുക. ചെറിയ ബാറ്ററിയുള്ള സ്​റ്റാൻഡേർഡ് വേരിയൻറ്​ 370 കിലോ മീറ്ററും സഞ്ചരിക്കും. പെർഫോമൻസിന്​ പ്രാധാന്യം നൽകുന്ന ജി.ടി വേരിയൻറും ഫോഡ്​ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ഡിസൈനിൽ ചില കാര്യങ്ങൾ ഒഴിച്ച്​ നിർത്തിയാൽ മസ്​താങ്ങുമായി വലിയ സാമ്യമൊന്നുമില്ല പുതിയ മോഡലിന്​. സ്​റ്റെലിഷ്​ സ്​പോർട്ടി ലുക്കിൽ തന്നെയാണ്​ മസ്​താങ്​ മാക്​ ഇയും വിപണിയിലെത്തുന്നത്​. ഹിഡൺ ഡോർ ഹാൻഡിൽ, വലിയ അലോയ്​, പനോരമിക്​ സൺറൂഫ്​ എന്നിവയെല്ലാം മസ്​താങ്​ മാക്ക്​ ഇയുടെ ഡിസൈനിനെ വ്യത്യസ്​തമാക്കും. ഇൻറീരിയറിൽ 15.5 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​. നിരവധി കണക്​ടിവിറ്റി ഫീച്ചറുകളുമായിട്ടാണ് ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമെത്തുക. 31.50 ലക്ഷം മുതൽ 43.42ലക്ഷം വരെയായിരിക്കും വില.

Tags:    
News Summary - Ford musthang suv-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.