Posted On
date_range Updated On
date_range ജീവകാരുണ്യ പ്രവർത്തനത്തിനായി കാർ ലേലം ചെയ്ത് മക്ലാരൻ
സൂപ്പർ കാർ സെന്നയുടെ അവസാന മോഡൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്ത് ബ്രീട്ടിഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ. ലേലത്തിൽ 15.20 കോടിക്കാണ് കാർ വിറ്റുപോയത്. സന്നദ്ധ സംഘടനയായ അയ്ടോൺ സെന്ന ഇൻസ്റ്റിട്യൂട്ടിനാണ് ലേലത്തിലുടെ ലഭിച്ച തുക മക്ലാരൻ കൈമാറുക.
500 സെന്ന കാറുകളാണ് മക്ലാരൻ നിർമിച്ചത്. ഇതിൽ 499 എണ്ണവും വിറ്റുപോയിരുന്നു. അവസാനത്തെ മോഡലാണ് ലേലത്തിനായി മാറ്റിവെച്ചത്. ബ്രസീലിലെ തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് അയ്ടോൺ സെന്ന ഇൻസ്റ്റിട്യൂറ്റ്.
789 ബി.എച്ച്.പി കരുത്ത് നൽകുന്ന വി.8 ടർബോ എൻജിനാണ് സെന്നക്ക് കരുത്ത് പകരുക. നിലവിൽ 5.70 കോടിക്കാണ് സെന്ന ആഗോളവിപണിയിൽ ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.