മുംബൈ: എസ്.യു.വികൾ അരങ്ങ് വാഴുന്ന കാലമാണ് വാഹനലോകത്ത് ഇപ്പോഴുള്ളത്. ചെറുകാറുകളെ പോലെ തന്നെ എസ്.യു.വികളും ആളുകൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ലക്ഷണമൊത്ത ഒരു കുട്ടികൊമ്പെൻറ രൂപഭാവങ്ങളാണ് ഇന്ത്യയിലെ പല എസ്.യു.വികൾക്കും. ഇൗ നിരയിലേക്കാണ് കോഡിയാകുമായി സ്കോഡ എത്തുന്നത്. മറ്റു രാജ്യങ്ങളിൽ പുറത്തിറങ്ങിയ കോഡിയാകിെൻറ വിശേഷങ്ങളിലൂടെ.
വലിയ എസ്.യു.വിയാണ് സ്കോഡയുടെ പുതിയ കോഡിയാക്. മൂന്ന് നിര സീറ്റുകൾ ഉൾക്കൊള്ളുന്ന വിശാലമായ ഉൾവശമാണ് കോഡിയാകിന്. സ്കോഡയുടെ തനത് ഡിസൈൻ പ്ലാറ്റ്ഫോം പിന്തുടരുന്ന കോഡിയാക് മറ്റ് എസ്.യു.വികളുടെ ഡിസൈനിൽ നിന്ന് വേറിട്ട് നിൽക്കുന്നു. എസ്.യു.വി ആണെങ്കിലും ഫാമിലി കാറിെൻറ രൂപഭാവങ്ങൾ കോഡിയാകിന് നൽകാൻ സ്കോഡ ശ്രമിച്ചിരിക്കുന്നു. നല്ല വലിപ്പമുള്ള കാറാണ് കോഡിയാക്. 2800Çm കാറിെൻറ ആകെ നീളം. വലിപ്പം കൂട്ടിയപ്പോൾ ഉൾവശം കൂടുതൽ സൗകര്യപ്രദമായി. 200Çmമാണ് ഗ്രൗണ്ട് ക്ലിയറൻസ്. റൂഫിെൻറ ഉയരം 100Çm ആണ്.
കാറിെൻറ ഡാഷ്ബോർഡിന് കുറ്റങ്ങളൊന്നും പറയാനില്ല. മികച്ച രീതിയിൽ തന്നെ കാറിെൻറ ഡാഷ് കമ്പനി രൂപകൽപന ചെയ്തിരിക്കുന്നു. എല്ലാവിധ സുരക്ഷ സംവിധാനങ്ങളും കണ്കടിവിറ്റി ഫീച്ചേഴ്സും കാറിനൊപ്പം ഇണക്കിച്ചേർക്കാൻ സ്കോഡ ശ്രദ്ധിച്ചിട്ടുണ്ട്. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പടെയുള്ള സംവിധാനങ്ങളും പുതിയ കാറിൽ ലഭ്യമാണ്.
2.0 ടി.ഡി.െഎ ഡർബോ ഡീസൽ എഞ്ചിനാണ് കാറിനുള്ളത്. 190bhpയാണ് വാഹനത്തിെൻറ പവർ. ഡ്രൈവിങിൽ കോഡിയാക് പുലിയാണ്. ഹാൻഡിലിങിലും കാർ മികച്ച് നിൽക്കുന്നു. ബ്രേക്കിങും നല്ല നിലവാരത്തിൽ തന്നെയാണ്. പെർഫോമൻസ് കാറിന് വേണ്ട എല്ല സവിശേഷതകളും സ്കോഡ പുതിയ കാറിനായി നൽകിയിട്ടുണ്ട്.
ഇരട്ട ക്ലച്ചോടുകൂടി ഡി.എസ്.ജി ട്രാൻസ്മിഷനിലാകും കാർ വിപണിയിലെത്തുക. 2017ലാവും കാറിെൻറ ഇന്ത്യയിലെ ലോഞ്ച്. 18 മുതൽ 20 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില. എസ്.യു.വി വിപണിയിൽ നിന്ന് ലഭിക്കാവുന്ന
മോഡലുകളിൽ മികച്ചത് തന്നെയാവും സ്കോഡ കോഡിയാക് എന്ന കാര്യത്തിൽ സംശയമില്ല. പണത്തിനൊത്ത മൂല്യം കോഡിയാക് നൽകും. എന്തായാലും ഇന്ത്യൻ എസ്.യു.വി വിപണിയിൽ പുതുതരംഗത്തിന് കോഡിയാക് തുടക്കം കുറിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.