ഇഗ്​നിസുമായി മൽസരിക്കാൻ ഗോ ക്രോസുമായി ഡാറ്റ്​സൺ

നിസാന്​ കീഴിലുള്ള  വില കുറഞ്ഞ കാറുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ്​ ഡാറ്റസ്ൺ. ഡാറ്റ്​സൺ ഗോയുടെ നിരവധി വകഭേദങ്ങൾ ഇന്ത്യയിൽ പുറത്തിങ്ങിയിട്ടുണ്ട്​. ക്രോസ്​ ഒാവറി​െൻറ രുപഭാവവുമായി പുറത്തിറങ്ങുന്ന നിസാ​െൻറ പുതിയ മോഡലാണ്​ റെഡി ഗോ ക്രോസ്​. ഇഗ്​നിസിലൂടെ വിപണി പിടിക്കാനൊരുങ്ങുന്ന മാരുതിയെയാണ് പുതിയ കാറിലൂടെ ​ ഡാറ്റ്​സൺ ലക്ഷ്യംവെക്കുന്നതെന്ന്​ വ്യക്​തം. ഗോ പ്ലസി​െൻറ അതേ പ്ലാറ്റ്​ഫോമിൽ തന്നൊയാണ്​ ഗോ ക്രോസും എത്തുന്നത്​.

ഡിസൈനിൽ ​ക്രോസ്​ ഒാവറിന്​ വേണ്ട രൂപഭാവങ്ങൾ പുതിയ കാറിന്​നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്​. ക്വാഡ്​ ഹെഡ്​ലെറ്റുകൾ എയർഡാമിൽ ഇണക്കിച്ചേർത്ത എൽ.ഇ.ഡി ലൈറ്റുകൾ റൂഫ്​റെയിലുകൾ എന്നിവയെല്ലാം മികച്ച രീതിയിൽ തന്നെ കമ്പനി ഡിസൈൻ ചെയ്​തിട്ടുണ്ട്​. നാല്​ ടയറുകൾക്കും അലോയ്​ വീലുകൾ നൽകിയിട്ടുണ്ട്​. വലിയ ബംബറും ബോഡി ക്ലാഡിങും സ്​കിഡ്​ പ്ലേറ്റുമാണ്​ പിൻവശത്തെ പ്രധാനപ്രത്യേകതകൾ. 

ഗോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാവും ഗോ ക്രോസിലും. 5000 ആർപിഎമ്മിൽ 64 ബിഎച്ച്​പി കരുത്തും 4000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും ഇൗ എഞ്ചിൻ നൽകും. 

യുവാക്കളെ ലക്ഷ്യം വെച്ചു തന്നെയാണ്​ ഗോ ക്രോസിനെ ഡാറ്റ്​സൺ വിപണിയിലിറക്കിയിരിക്കുന്നത്​. വിലയിലും ഡിസൈനിലുമെല്ലാം മാരുതിയുടെ ഇഗ്​നിസുമായി മൽസരിക്കാൻ ഗോ ക്രോസിന്​ കഴിയും എന്നാണ്​ കമ്പനിയുടെ പ്രതീക്ഷ. എന്നാൽ മാരുതി നൽകുന്ന വിശ്വാസത്തോടപ്പം ഒാടിയെത്താൻ ഡാറ്റ്സനാവുമോ എന്നാണ്​ എവരും ഉറ്റുനോക്കുന്നത്​. അഞ്ച്​ ലക്ഷം രൂപയായിരിക്കും കാറിെൻറ ആരംഭ വിലയെന്നാണ്​ സൂചനകൾ.

Tags:    
News Summary - Datsun Go-Cross

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.