പ്രേതം വരെ പേടിച്ചോടും ബീമറി​ന്​ മുന്നിൽ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്​ ​ജർമ്മൻ വാഹന നിർമാതക്കളായ ബി.എം.ഡബ്ലുവിൻെറ ഒരു പരസ്യമാണ്​. ഡ്രൈ വറുടെ ആവശ്യമില്ലാതെ സഞ്ചരിക്കുന്ന ഓ​ട്ടോണമസ്​ കാറിൻെറ പരസ്യമാണ്​ തരംഗം സൃഷ്​ടിച്ച്​ മുന്നേറുന്നത്​. ഓ​ട്ട ോണമസ്​ ഡ്രൈവിങ്ങിൽ പേടിക്കാനൊന്നുമില്ലെന്ന ടാഗ്​ ലൈനോട്​ കൂടിയാണ്​ പരസ്യം.

Full View

ബി.എം.ഡബ്ലുവിൻെറ കാറിന്​ മുന്നിൽ ഒരു പ്രേതം വന്ന്​ നിൽക്കുന്നു, പിന്നീടുണ്ടാവുന്ന സംഭവങ്ങളുമാണ്​ പരസ്യത്തിൽ. പ്രേതത്തെ കണ്ട കാർ നിൽക്കുന്നു. കാറിനടുത്തെത്തിയ പ്രേതം ഡോർ തുറന്ന്​ നോക്കിയതിന്​ ശേഷം വാഹനത്തിൽ ആരുമില്ലെന്ന്​ കണ്ട്​ പേടിച്ചോടുന്നതാണ്​ പരസ്യത്തിൽ കാണിക്കുന്നത്​. അവസാനം ഓ​ട്ടോണമസ്​ കാറെന്ന്​ രേഖ​പ്പെടുത്തിയത്​ കാണിച്ചാണ്​ ബീമർ പരസ്യത്തിൻെറ ഉദ്ദേശം വ്യക്​തമാക്കുന്നത്​.

പല മുൻനിര വാഹന നിർമാതക്കളും ഓ​ട്ടോണമസ്​ വാഹനങ്ങൾ വികസിപ്പിക്കാനുള്ള ​ഗവേഷണത്തിലാണ്​. കാറിൻെറ കൺസെപ്​റ്റ്​ കമ്പനി പുറത്ത്​ വി​ട്ടെങ്കിലും പ്രൊഡക്ഷൻ മോഡലിനെ കുറിച്ചുള്ള സൂചനകളൊന്നും ബി.എം.ഡബ്ല്യു പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - BMW Driving Research Cars Featured in Funny Ad-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.