ബീമറി​െൻറ ഡീസൽ തമ്പുരാൻ

മൂന്ന്, അഞ്ച്, ഏഴ് തുടങ്ങിയ ഒറ്റയക്കങ്ങളിൽ വാഹനങ്ങളിറക്കിയിരുന്ന ബി.എം.ഡബ്ല്യു ഒരു ആറാം നമ്പുരാനെ അവതരിപ്പിക്കുേമ്പാൾ അൽപം വ്യത്യസ്തമാകും കാര്യങ്ങൾ എന്നത് തീർച്ചയാണ്. ഏറ്റവും ജനപ്രിയമായ ഫൈവ് സീരീസിനും േലാകത്തിലെ ഏറ്റവും മികച്ച വാഹനമെന്ന് പേരെടുത്ത സെവൻ സീരീസിനും ഇടയിലാണ് ഇൗ ആറാമനെന്നതും ആകാംക്ഷ കൂട്ടുന്നു. അന്വേഷിച്ചിറങ്ങിയാൽ 1976ൽ തന്നെ തുടങ്ങുന്നതാണ് ബി.എം.ഡബ്ല്യു സിക്സ് സീരീസി​​െൻറ ചരിത്രം. സാധാരണ സെഡാനുകളിൽനിന്ന് വ്യത്യസ്തനായിരുന്നു എന്നും സിക്സ് സീരീസുകൾ. ഗ്രാൻറ്​ ടൂറർ മോഡലിലായിരുന്നു ഇവയുടെ വരവ്. സ്പോർട്സ് കാറുകളുടേയും സെഡാനുകളുടേയും സങ്കരയിനമാണ് ഗ്രാൻറ് ടൂററുകൾ.

കൂപ്പെ രൂപഭംഗിയാണിവയുടെ പ്രത്യേകത. നീണ്ട യാത്രകൾ പരമാവധി ആസ്വദിച്ച് നടത്താവുന്ന വാഹനങ്ങളാണിത്. ഫെറാരി 250 ജി.ടി.ഒ, ആസ്​റ്റൺ മാർട്ടിൻ ഡി.ബി 5, മാസറട്ടി 3500ജി.ടി തുടങ്ങിയവ ഇതിഹാസ മാനങ്ങളുള്ള ഗ്രാൻറ് ടൂററുകളാണ്. 2017ലാണ് ഏറ്റവും പുതിയ സിക്സ് സീരീസുകൾ അവതരിപ്പിക്കപ്പെടുന്നത്. അന്ന് പെട്രോൾ സിക്സ് സീരീസ് മാത്രമാണ് ബി.എം.ഡബ്ല്യു നിർമിച്ചിരുന്നത്. ഇൗ വർഷമാണ് ഡീസൽ മോഡലുകൾ വിപണിയിലെത്തിയത്. ഡീസൽ സിക്സ് സീരീസുകൾ ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഇൗ

വിഭാഗത്തിലെ തമ്പുരാനായ ബെൻസ് ഇ ക്ലാസ് ലോങ് വീൽബേസിനോട് ഏറ്റുമുട്ടുകയാണ് പുതിയ സിക്സ് സീരീസി​​െൻറ ഇന്ത്യയിലെ ദൗത്യം.
ഫൈവ് സീരീസിൽ കാണുന്ന മൂന്ന് ലിറ്റർ, ആറ് സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് വാഹനത്തിന്. 265 ബി.എച്ച്.പി കരുത്തും 620എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ 6.1 സെക്കൻഡ് മതി. വലുപ്പമേറിയ വാഹനമാണ് സിക്സ് സീരീസ്. പിന്നിലെ യാത്രക്കാർക്ക് കാലുകൾ നീട്ടി​െവച്ച് ഇരിക്കാനാകും. പിൻസീറ്റുകൾ 10ഡിഗ്രി പിന്നിലോട്ട് ചരിക്കാം. പിന്നിലെ യാത്രക്കാർക്കായി രണ്ട് സ്ക്രീനുകളും നൽകിയിട്ടുണ്ട്. ഇക്കോ ​േപ്രാ, കംഫർട്ട്, സ്പോർട് മോഡുകളിൽ എൻജിൻ പ്രവർത്തിക്കും.

ബി.എം.ഡബ്ല്യു ഒാടിച്ചിട്ടുള്ളവർക്കറിയാം കൃത്യമായ മാറ്റങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഇതിലെ വിവിധ മോഡുകളെന്ന്. കംഫർട്ടിൽനിന്ന് സ്പോർട്ടിലേക്ക് മാറുേമ്പാൾ തന്നെ വാഹനം കുതിച്ചുപായാൻ തയാറായിക്കഴിഞ്ഞിരിക്കും. ഒഴുകിപ്പരക്കുന്ന പ്രതീതി നൽകുന്ന എയർ സസ്പെൻഷ​​​െൻറ സാന്നിധ്യം യാത്രകൾ അനായാസമാക്കും. 360 ഡിഗ്രി കാമറ, നാപ്പ ലെതറിൽ തീർത്ത സീറ്റുകൾ, ഹാർമൻ കാർഡൻ മ്യൂസിക് സിസ്​റ്റം, വയർലെസ് ചാർജിങ്​, ടച്ച് സ്ക്രീനോടുകൂടിയ സ്മാർട്ട് കീ, ഒാേട്ടാമാറ്റിക് ആൻഡ് റിമോട്ട് പാർക്കിങ്​ സിസ്​റ്റം, കളർ ഹെഡ് അപ്പ് ഡിസ്പ്ലെ തുടങ്ങി ആഢംബരങ്ങളാൽ സമ്പന്നമാണ് സിക്സ് സീരീസ്. രണ്ട് വേരിയൻറുകളാണുള്ളത്. ലക്ഷ്വറി ലൈൻ വേരിയൻറിന് 66.5 ലക്ഷമാണ് വില.
എം സ്പോർട്ട് കിറ്റോടുകൂടി വരുന്നവക്ക് 73.70 ലക്ഷം നൽകണം. പ്രധാന എതിരാളിയായ ബെൻസ് ഇ ക്ലാസി​​െൻറ വില 72.85 ലക്ഷമാണ്. ആഢംബരം, സാഹസികത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് പുതിയ സിക്സ് സീരീസ്. പിന്നിലിരിക്കാൻ മാത്രമല്ല ഇടക്ക് വളയം പിടിക്കാനും താൽപര്യമുള്ളവർക്ക് ഇൗ ആറാം തമ്പുരാനെ സ്വന്തമാക്കാം.

Tags:    
News Summary - BMW Disel SUV-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.