സൂപ്പര്‍ സൂപ്പര്‍ബ്

റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നോക്കി വായും തുറന്ന് നില്‍ക്കുന്നവരെ നമുക്ക് സാമാന്യമായി വാഹനപ്രേമി എന്ന് പറയാം. ഇങ്ങിനെ നില്‍ക്കുന്നവരില്‍ അധികവും സ്വന്തം വാഹനങ്ങള്‍ ഇല്ലാത്തവരും ഉണ്ടായിട്ടും അതിലും വലുത് സ്വപ്നം കാണുന്നവരും ആയിരിക്കും. ഇത്തരക്കാരുടെ ആവേശം കൂട്ടുന്നത് ബെന്‍സ്, ബി.എം.ഡബ്ളു, ഓഡി തുടങ്ങിയ വമ്പന്‍മാരാണ്. പിന്നെ റോള്‍സും ബെന്‍റ്ലേയും കാണുമ്പോള്‍ പുറത്തേക്ക് തള്ളിവരുന്ന കണ്ണുകളും ഇവരുടെ ലക്ഷണങ്ങളാണ്. ഇതിന് നേര്‍ വിപരീതത്തിലുള്ളവരുമുണ്ട്. ബെന്‍സിന്‍െറ പിറകുവശം കണ്ടാല്‍ ഇത് സ്വിഫ്റ്റല്ളേന്നാകും ചോദ്യം. ഓഡി വന്നാല്‍ ലൈറ്റിട്ട വണ്ടി വരുന്നെന്ന് പറയും. എന്നാല്‍ സാമാന്യമായി വാഹനങ്ങളെ പറ്റി ഗ്രാഹ്യമുള്ളവരെപ്പോലും കുഴയ്ക്കുന്നൊരു മോഡലുണ്ട് സ്കോഡക്ക്. പേര് സൂപ്പര്‍ബ്.

ഒരൊന്നൊന്നര വലുപ്പമാണ് ഇവന്‍ വരുമ്പോള്‍ ആദ്യം കണ്ണില്‍പെടുക. ബെന്‍സാണൊ റോള്‍സാണൊ എന്ന് സംശയം വരും. ഏകദേശം അഞ്ച് മീറ്ററാണ് നീളം. വീല്‍ബേസ് 2841എം.എം. പ്രധാന എതിരാളികള്‍ ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാംമ്രി, ഫോക്സ്വാഗണ്‍ പസാറ്റ്. പുതിയ സൂപ്പര്‍ബിന് കരുത്ത്കൂടും. 138 ബി.എച്ച്.പി ഇനി പഴങ്കഥയാകും. പകരം വരുന്നത് 187കുതര ശക്തിയുള്ള വമ്പനാണ്. നാല് സിലിണ്ടര്‍ 1968സി.സി ഹൃദയം ഇത്ര വലുപ്പമുള്ള വാഹനത്തെ അനായാസം റോഡിലൂടെ പായിക്കാന്‍ ഈ എഞ്ചിന്‍ ധാരാളം. വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലത്തൊന്‍ വേണ്ടത് എട്ട് സെക്കന്‍റ് മാത്രം. എട്ട് ഇഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീനും വാഹനത്തിന്‍െറ വലുപ്പത്തിന് ചേരുന്നത്. 620ലിറ്റര്‍ ബൂട്ട് മറ്റെങ്ങും കാണാത്തത്. പിന്‍ യാത്രക്കാരാണ് സൂപ്പര്‍ബിലെ രാജാക്കന്‍മാര്‍. കാലുനീട്ടി വിശാലമായി ചാരിയിരുന്ന് യാത്ര ചെയ്യാം. ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയിലത്തെും. വില 26ലക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.