ഫോക്സ് വാഗന്‍െറ സുന്ദരക്കുട്ടന്‍

ലോകത്തെ ഏറ്റവും മനോഹര കാറേതെന്ന് ചോദിച്ചാല്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാകും. ബോണ്ടിന്‍െറ സ്വന്തം സുന്ദരന്‍ ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡി.ബി 5 മുതല്‍ പോര്‍ഷേയും ഫെറാരിയും വരെ ഇഷ്ടപ്പെടുന്നവരുമുണ്ടാകും. എങ്കിലും ഒരു കണക്കെടുപ്പിലും പിന്നിലാകാതെ, ഇപ്പോഴും മാറ്റമേതുമില്ലാതെ വിരാജിക്കുന്ന ഒരേ ഒരു മോഡല്‍ എന്ന വിശേഷണം ഫോക്സ്വാഗണ്‍ ബീറ്റിലിന് മാത്രമാണ് ചേരുക. റോള്‍സ്റോയ്സും ബെന്‍റ്ലേയും നിരത്തിയിട്ടിരിക്കുന്നിടത്തേക്ക് നിങ്ങളൊരു ബീറ്റിലില്‍ ചെന്ന് നോക്കു. എല്ലാവരുടേയും ശ്രദ്ധയത്രയും നിങ്ങളിലേക്ക് നിമിഷ നേരംകൊണ്ട് മാറുന്നത് കാണാം.

മുട്ടക്കാറെന്ന വിളിപ്പേരിനെ അക്ഷരാര്‍ധത്തില്‍ അന്വര്‍ധമാക്കുന്ന വാഹനമാണിത്. മുടക്കാന്‍ പണമേറെയുണ്ടെങ്കില്‍, ഞാന്‍ ചിലവഴിക്കുന്ന പണത്തിന് അത്രയും മൂല്യമുള്ള വാഹനം തന്നെ വേണമെന്ന് വാശിയില്ളെങ്കില്‍ ഈ സുന്ദരക്കുട്ടപ്പനെ സ്വന്തമാക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല. ഏറ്റവും പുതിയ മോഡലിന്‍െറ വില 28.73 ലക്ഷമാണ്. ഇറക്കുമതി ചെയ്താണ് വില്‍പ്പന. അതാണ് വിലകൂടാന്‍ കാരണം. പഴയ മോഡലിനെ അപേക്ഷിച്ച് ഒട്ടേറെ പുതുമകള്‍ പുതിയ ബീറ്റിലിനുണ്ട്. നേരത്തെ ബീറ്റില്‍ ഒരു പെണ്ണത്വമുള്ള കാറായിരുന്നു. ഇപ്പോഴതിന് മാറ്റം വന്നിട്ടുണ്ട്. പുതിയ കാറിന് ചതുര ബമ്പറുകള്‍, പരന്ന റൂഫ്ലൈന്‍, ഭംഗിയുള്ള സ്പോയിലര്‍, വലിയ 16 ഇഞ്ച് വീലുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.

1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 149 ബി.എച്ച്.പി കരുത്തും 25.5കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഏഴു സ്പീഡ് ഡി.എസ്.ജി ആട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. പാഡില്‍ ഷിഫ്റ്റ് സംവിധാനവുമുണ്ട്.നാല് വീലുകള്‍ക്കും സ്വതന്ത്ര സസ്പെന്‍ഷനാണ്. ഇത് മോശം റോഡില്‍ മികച്ച പ്രകടനം നല്‍കും. വാഹനം നിര്‍ത്തുമ്പോള്‍ എഞ്ചിന്‍ ഓഫാവുന്ന സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാനമുണ്ട്. ബ്രേക്ക് പിടിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം പ്രംയാജനപ്പെടുത്താനും കഴിയും. ഒറ്റ വേരിയന്‍റാണ് വാഹനത്തിനുള്ളത്.

പനോരമിക് സണ്‍റൂഫ്, ബൈ സെനന്‍ ഹെഡ്ലൈറ്റുകള്‍, തുകല്‍ കൊണ്ട് നിര്‍മിച്ച സീറ്റുകള്‍, മൂഡ് ലൈറ്റിങ്ങ് എന്നിവയുമുണ്ട്. ഇരട്ട കൈ്ളമറ്റിക് സോണുകള്‍, എട്ട് സ്പീക്കറോടുകൂടിയ മ്യൂസിക് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും വൈപ്പറുകളും തുടങ്ങി ഏറെ ആധുനികനാണ് ബീറ്റില്‍. സുരക്ഷക്ക് ഇരട്ട എയര്‍ബാഗുകള്‍ മുന്നിലും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വശങ്ങളിലുമുണ്ട്. എ.ബി.എസ,് ഹില്‍ അസിസ്റ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ചുരുക്കത്തില്‍ വലുപ്പം കുറവാണെന്നതൊഴിച്ചാല്‍ ഏതൊരു ആഢംബര തികവാര്‍ന്ന കാറിനേയും കവച്ചുവെക്കുന്ന പ്രത്യേകതകള്‍ ബീറ്റിലിനുണ്ട്.  ഓറഞ്ച്, ചുവപ്പ്, വെള്ള, നീല നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഡീലര്‍മാര്‍ വഴിയാണ് വില്‍പ്പന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.