മുംബൈ: യുവാക്കളുടെ ഹൃദയം കവർന്ന മോഡലാണ് യമഹയുടെ എഫ്സി. നഗരത്തിരക്കിൽ എഫ്സിയുമായി കുതിക്കുന്ന യുവാക്കൾ ഏത് ഇന്ത്യൻ നഗരങ്ങളിലേയും കാഴ്ചയാണ്. ഇപ്പോൾ കൂടുതൽ കരുത്ത് കൂട്ടി എഫ്സിയെ നിരത്തിലെത്തിക്കുകയാണ് യമഹ. പുതിയ 250 സിസി എഞ്ചിനാണ് യമഹ ബൈക്കിനായി നൽകിയിരിക്കുന്നത്. യമഹയുടെ തന്നെ ആർ.15യുമായും ആർ.3യുമായിട്ടാണ് പുതിയ ബൈക്കിന് സാമ്യം.
കൂടുതൽ അഗ്രസീവായ മുൻവശമാണ് ബൈക്കിനായി നൽകിയിരിക്കുന്നത്. റോഡിൽ ബോൾഡ് പ്രസൻസ് ഉറപ്പാക്കൻ ഇൗ ഡിസൈൻ എഫ്സിയെ സഹായിക്കും. പുതിയ എൽ.ഇ.ഡി ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ്, താഴ്ന്ന ഹാൻഡിൽ ബാർ എന്നിവയാണ് പുതിയ ഫീച്ചറുകൾ. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ബൈക്കിെൻറ വീൽബേസ് കൂടുതലാണ്.
249cc സിംഗിൾ സിലിണ്ടർ എയർകൂൾഡ് എഞ്ചിനാണ് ബൈക്കിെൻറ ഹൃദയം. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ബ്ലൂ കോർ ടെക്നോളജിയും യമഹ ഇണക്കി ചേർത്തിരിക്കുന്നു. 148 കിലോയാണ് ഭാരം. ബ്ലാക്ക്, ബാലിസ്റ്റിക് ബ്ലൂ, വാരിയർ വൈറ്റ് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാവും. 1,19500 രൂപയാണ് ബൈക്കിെൻറ ഷോറും വില.
ഇന്ത്യയിലെ ടൂവിലർ വിപണിയിൽ 8 ശതമാനമെങ്കിലും കൈപിടിയിലൊതുക്കനാണ് പുതിയ ബൈക്കിലൂടെ യമഹ ലക്ഷ്യമിടുന്നത്. ഡോമിനർ പോലുള്ള കരുത്ത കൂടിയ മോഡലുകളുമായി വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ് ബജാജ്. ഇതുപോലെ മറ്റ് കമ്പനികളും മികച്ച മോഡലുകൾ രംഗത്ത് ഇറക്കാനുള്ള ശ്രമത്തിലാണ്. ഇയൊരു സാഹചര്യത്തിൽ വിപണിയിൽ യമഹക്ക് പിടിച്ച് നിൽക്കാനുള്ള പിടിവള്ളിയാണ് പുതിയ എഫ്സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.