ബി.എം.ഡബ്​ളിയു ജി.​ 310 ജി.എസ്​ ഇന്ത്യയിലെത്തുന്നു

മുംബൈ: ബി.എം.ഡബ്​ളിയുവി​​​െൻറ കരുത്തൻ സ്​​േപാട്​സ്​ ബൈക്ക്​ ജി.​ 310 ജി.എസ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു.ചെന്നൈ-ബംഗളൂരു ഹൈവേയിലുടെ പോകുന്ന ട്രക്കിൽ ജി.​ 310 ജി.എസ് കൊണ്ടു പോകുന്ന ചിത്രങ്ങൾ വിവിധ ഒാ​േട്ടാമൊബൈൽ സൈറ്റുകൾ പുറത്ത്​ വിട്ടു . ബൈക്കി​​​െൻറ നിർമാണം ആരംഭിച്ചുവെന്ന്​ നേരത്തെ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇതാദ്യമായാണ്​ ചിത്രങ്ങൾ പുറത്ത്​ വരുന്നത്​.

ഒാൺ റോഡിലും ഒാഫ്​ റോഡിലും ഒരുപോലെ യാത്ര സുഖം നൽകുന്നതാണ്​ ബി.എം.ഡബ്ലുയുവി​​​െൻറ പുതിയ ബൈക്ക്​. 310 സി.സി ഫോർ സിലിണ്ടർ എൻജിനാണ്​ ബൈക്കി​​​െൻറ ഹൃദയം. 35 ബി.എച്ച്​.പി പവറും 28 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. ആറ്​ സ്​പീഡ്​ മാനുവൽ​ ട്രാൻസ്​മിഷനാണ്​ ബൈക്കിന്​ നൽകിയിരക്കുന്നത്​.

ഡിസ്​ക്​ ബ്രേക്ക്​ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. അലോയ്​ വീലോട്​ കൂടിയ ട്യൂബ്​ലെസ്സ്​ ടയറുകളാണ്​. ഡ്യുവൽ ചാനൽ എ.ബി.എസും സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ടി.വി.എസ്​ അപ്പാച്ചേ 310നേക്കാളും വില കൂടുതലായിരിക്കും ബി.എം.ഡബ്ലിയുവി​​​െൻറ പുതു മോഡലിന്​. ഏകദേശം 3 ലക്ഷം രൂപയായിരിക്കും ജി.​ 310 ജി.എസി​​​െൻറ ഇന്ത്യൻ വിപണിയിലെ വില.

Tags:    
News Summary - SPOTTED: BMW G 310 GS SEEN ON A TRUCK IN INDIA-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.