സെൽഫ്​ ഡ്രൈവിങ്​ ബൈക്കുകളുമായി ബി.എം.ഡബ്ല്യു

സ്വയം ഒാടുന്ന കാറുകൾക്ക്​ പിറകേ സെൽഫ്​ ഡ്രൈവിങ്​ ബൈക്കുകളും വിപണിയിൽ അവതരിക്കുന്നു. ജർമ്മൻ ഇരുചക്ര വാഹനനിർമ ാതാക്കളായ ബി.എം.ഡബ്ല്യുവാണ്​ സെൽഫ്​ ഡ്രൈവിങ്​ ബൈക്കുകൾ വിപണിയിലിറക്കുന്നത്​. കമ്പനിയുടെ അഡ്വഞ്ചർ ബൈക്കായ R 1200 GS ആണ്​ സെൽഫ്​ ഡ്രൈവിങ്​ സാ​േങ്കതികതയുമായി പുറത്തിറങ്ങുക.

Full View

വാഹനം സ്​റ്റാർട്ട്​ ചെയ്യാനും നിർത്താനും സൈഡ്​ സ്​റ്റാൻഡിൽ ഇടാനുമെല്ലാം ബി.എം.ബ്യുവി​​െൻറ പുതിയ മോഡലിന്​ പരസഹായം ആവശ്യമില്ല. ഇക്കാര്യങ്ങളെല്ലാം തന്നെ ബൈക്ക്​ സ്വയം നിർവഹിക്കും. ജൈറോസ്​കോപ്പ്​സ്​, മൾട്ടിപ്പിൾ കാമറ, റഡാർ ഒാ​േട്ടാണമസ്​ തുടങ്ങിയ നിരവധി അത്യാധുനിക സാ​േങ്കതികവിദ്യകളുടെ സഹായത്തോടെയാണ്​ ബി.എം.ഡബ്യുവി​​െൻറ പുതിയ ബൈക്കി​​െൻറ സഞ്ചാരം. എന്നാൽ, ബൈക്കി​നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

അമേരിക്കയിലെ ലാസ്​വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്​ട്രോണിക്​ ഷോയിലാണ്​ ബൈക്കി​നെ ആദ്യമായി അവതരിപ്പിച്ചത്​. ഒാ​േട്ടാണമസ്​ ബൈക്കുകളിലേക്കുള്ള കമ്പനിയുടെ ഒരു പ്രൊജക്​ട്​ മോഡൽ മാത്രമാണ്​ പുതിയ വാഹനം. വൈകാതെ തന്നെ കമ്പനി ഇതി​​െൻറ പ്രൊഡക്ഷൻ മോഡൽ പുറത്തിറക്കുമെന്നാണ്​ സൂചന.

Tags:    
News Summary - Self Riding Bike? What Was BMW Thinking-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.