കെ.ടി.എം ഡ്യൂക്ക്​ ആർ.സി 125 ഇന്ത്യയിലെത്തുന്നു

എൻട്രി ലെവൽ സ്​പോർട്​സ്​ ബൈക്ക്​ സെഗ്​മ​െൻറിൽ സാന്നിധ്യം വർധിപ്പിക്കുന്നതിൻെറ ഭാഗമായി ഡ്യൂക്ക്​ ആർ.സി 125നെ കെ.ടി.എം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. അന്താരാഷ്​ട്ര വിപണിയിലുള്ള മോഡലുമായി കാര്യമായ വ്യത്യാസമൊന്നും ഇന്ത്യയിലെത്തുന്ന ആർ.സി 125ന്​ ഉണ്ടാവില്ല. ജൂൺ മൂന്നാം വാരത്തോടെ അവതരിപ്പിക്കുന്ന ബൈക്കിൻെറ വിതരണം ജൂലൈയിലായിരിക്കും ആരംഭിക്കുക.

ബൈക്ക്​ പരീക്ഷണയോട്ടം നടത്തുന്നതിൻെറ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു. ഡ്യുക്കിൻെറ 124.7 സി.സി എൻജിനാണ്​ പുതിയ മോഡലിന്​ കരുത്ത്​ പകരുന്നത്​. 14.5 എച്ച്​.പി കരുത്തും 12 എൻ.എം ടോർക്കും പുതിയ എൻജിൻ നൽകും. സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസ്​ ഉൾപ്പെടുത്തും.

ഏകദേശം 1.45 ലക്ഷം മുതൽ 1.5 ലക്ഷം വരെയായിരിക്കും ഡ്യുക്ക് ആർ.സി​ 125ൻെറ വില. 1.39 ലക്ഷം രൂപ വിലയുള്ള യമഹയുടെ ആർ വൺ15യുമായിട്ടായിരുക്കും ഡ്യൂക്കിൻെറ പ്രധാനപോരാട്ടം.

Tags:    
News Summary - KTM RC 125 to Go on Sale This July: Reports-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.