റോയൽ എൻഫീൽഡിന്​ ഭീഷണിയുമായി ഹോണ്ട റിബെൽ

റോയൽ എൻഫീൽഡി​​െൻറ ക്രൂസർ ബൈക്ക്​ തണ്ടർബേർഡിനോട്​ നേരി​േട്ടറ്റുമുട്ടാൻ ഹോണ്ട പുതിയ കരുത്തനെ വിപണിയിലെത്തിക്കുന്നു. വിദേശ നിരത്തുകളിൽ വിലസുന്ന റിബെൽ 300 എന്ന മോഡലാവും ഇന്ത്യൻ വിപണി കീഴടക്കാൻ ഹോണ്ട രംഗത്തിറക്കുക. പുതിയ ബൈക്കി​​െൻറ ​ പേറ്റൻറ്​ ഹോണ്ട സ്വന്തമാക്കിയെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യയിലാവും ബൈക്കി​​െൻറ നിർമാണം കമ്പനി നടത്തുക. വില ഗണ്യമായി കുറയുന്നതിന്​ ഇത്​ കാരണമാവും. 

യുവാക്കളുടെ മനംകവരാനുള്ള ഫീച്ചറുകൾ മുഴുവൻ ഉൾക്കൊള്ളിച്ചാവും ഹോണ്ട റിബെലിനെ രംഗ​ത്തിറക്കുക. ഉയർന്നു നിൽക്കുന്ന ഫ്യൂവൽ ടാങ്ക്​, സിംഗിൾ ഹെഡ്​ലൈറ്റ്​ ഡിജിറ്റൽ ക്ലസ്​റ്റർ ഡിസ്​പ്ലേ എന്നിവയെല്ലാം ക്രൂസർ ബൈക്കി​​െൻറ പാരമ്പര്യത്തിന്​ അനുയോജ്യമായാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. 286 സി.സി ലിക്വിഡ്​ കൂൾ സിംഗിൾ സിലണ്ടിർ എൻജിനാവും ബൈക്കിന്​ കരുത്ത്​ പകരുക. 27.3 പി.എസ്​ പവറും 27 എൻ.എം ടോർക്കും ബൈക്ക്​ നൽകും.

ഇന്ത്യയിലെ ക്രൂസർ താരം റോയൽ എൻഫീൽഡ്​ തണ്ടർബേർഡ്​ 350 ആയിരിക്കും ഹോണ്ടയുടെ പുത്തൻ​ ബൈക്കി​​െൻറ എതിരാളി. ബജാജ്​ അവഞ്ചറി​നും റിബെൽ വെല്ലുവിളി ഉയർത്തും. അടുത്ത വർഷം നടക്കുന്ന ഡൽഹി ​ഒാ​േട്ടാ എക്​സ്​പോയിലാവും റിബെൽ ആദ്യമായി അവതരിപ്പിക്കുക. 2.5 ലക്ഷം മുതൽ 3 ലക്ഷം വരെയായിരിക്കും ബൈക്കി​​​െൻറ പ്രതീക്ഷിക്കുന്ന വില.

Tags:    
News Summary - Honda Preps To Take On Royal Enfield In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.