നിരത്തിലൂടെ നമ്മളിങ്ങനെ ബൈക്കിൽ പോകുകയാണെന്ന് കരുതുക. തൊട്ടു മുന്നിലൂടെ ഒരു കുഞ്ഞൻ ബൈക്ക് ഇഴഞ്ഞ് നീങ്ങുന്നുണ്ട്. കൗതുകം കൊണ്ട് നാമീ ബൈക്കിനെ നിരീക്ഷിച്ചാൽ ചിലവസ്തുതകൾ ബോധ്യമാകും. ഒന്ന് അതൊരു വൈദ്യുതി ബൈക്ക് ആകാനാണ് സാധ്യത. രണ്ട്, ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന വാഹനമായിരിക്കുമത് (രണ്ടുപേർ കയറുന്നത് ഒഴിവാക്കാൻ സീറ്റിെൻറ വലുപ്പം കുറക്കുകയാണ് കമ്പനികൾ ചെയ്യുക). ബൈക്ക് ഒാടിക്കുന്ന ആളെ നോക്കിയാൽ ബാറ്ററി തീർന്നുപോകുേമാ എന്ന ആശങ്ക മുഖത്ത് കാണാം. ഇൗ ദൃശ്യങ്ങളിൽ നിലവിലെ ഇന്ത്യൻ ൈവദ്യുതി ബൈക്ക് വിപണി അനുഭവിക്കുന്ന പ്രതിസന്ധികൾ വ്യക്തമാണ്.
ആവശ്യത്തിന് കരുത്തോ േറഞ്ചോ വലുപ്പമോ ഇല്ലാത്തതാണ് നിലവിലെ വൈദ്യുതി ൈബക്കുകൾ. ഇത്തരം പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുകയാണ് ബംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ് കമ്പനി ഇൗഥർ എനർജി. 2016ൽ ഇൗഥർ കമ്പനി 340 എന്ന പേരിൽ വൈദ്യുതി ബൈക്ക് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ സ്മാർട്ട് ഇലക്ട്രിക് ബൈക്ക് എന്നാണ് കമ്പനി ഇൗ മോഡലിനെ വിശേഷിപ്പിച്ചത്. 340െൻറ പരിഷ്കരിച്ച രൂപമായ 450 ഇൗയിടെ പുറത്തിറക്കി.
ഇൗഥറിനെ അറിയാൻ അതിെൻറ ചില പ്രത്യേകതകൾ പറയാം.
1800എം.എം ആണ് നീളം. വീതി 700 എം.എം, ഉയരം 1250 എം.എം, വീൽബേസ് 1278 എം.എം. ഗ്രൗണ്ട് ക്ലിയറൻസ് 160എം.എം. ഭാരം 118കെ.ജി. 12 ഇഞ്ച് വീലുകളും മുന്നിൽ 200, പിന്നിൽ 190എം.എം ഡിസ്കുമാണ്. മുന്നിൽ ടെലസ്കോപ്പിക് ഫോർക്ക്, പിന്നിൽ മോണോഷോക്ക് സസ്പെൻഷൻ. നിലവിൽ ഏറ്റവും മനോഹരമായ രൂപമുള്ള വൈദ്യുതി ബൈക്കാണ് ഇൗഥർ. മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം അഴകൊഴുകുന്ന രൂപസൗകുമാര്യം പ്രത്യേകതയാണ്.
അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ചിരിക്കുന്ന വാഹനം ശരീരഭാരം കുറഞ്ഞതും കരുത്തുള്ളതുമാണ്. എൻജിെൻറ ശക്തിയിലും ഒറ്റ ചാർജിങ്ങിൽ ഒാടുന്ന കി.മീറ്ററിലും മികച്ച് നിൽക്കുന്നു എന്നതാണ് ഇൗഥറിനെ ആകർഷകമാക്കുന്ന ഘടകങ്ങളിൽ പ്രധാനം. 5.4 കിലോവാട്ട് ബാറ്ററി 20.5എൻ.എം ടോർക്ക് ഉൽപാദിപ്പിക്കും. ഉയർന്ന സ്പീഡ് മണിക്കൂറിൽ 80 കി.മീറ്ററാണ്. പൂജ്യത്തിൽനിന്ന് 40 കി.മീറ്റർ വേഗത ആർജിക്കാൻ 3.9 സെക്കൻഡ് മതി. ഇക്കോ മോഡിൽ 75 കി.മീറ്റർ സഞ്ചരിക്കും. ഇക്കോ മോഡ് ഒാഫ് ചെയ്താൽ 60കിലോമീറ്ററായത് ചുരുങ്ങും. ഇൗഥറിെൻറ ലിഥിയം അയൺ ബാറ്ററി രണ്ട് മണിക്കൂറും 40 മിനുറ്റുംകൊണ്ട് 80ശതമാനം ചാർജാകും. ബാറ്ററി ഫുൾ ചാർജ് ആകാൻ നാലര മണിക്കൂർ വേണം.
ബൈക്കിനോടൊപ്പം വീട്ടിൽ പിടിപ്പിക്കാവുന്ന ചാർജിങ് കിറ്റും കമ്പനി നൽകുന്നുണ്ട്. ഇൗഥർ കമ്പനി നിരത്ത്വശങ്ങളിൽ സ്ഥാപിക്കുന്ന ഫാസ്റ്റ് ചാർജിങ് പോയൻറുകൾ ഉപയോഗിച്ചാൽ ചാർജിങ് പിന്നേയും വേഗത്തിലാക്കാം. തൽക്കാലം ബംഗളൂരുവിലാണ് ഇൗഥർ 450 പുറത്തിറക്കുന്നത്. നിലവിൽ 14 ചാർജിങ് പോയൻറുകൾ ബംഗളൂരുവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇൗ വർഷം 60എണ്ണം കൂടി പൂർത്തിയാക്കും. പെട്രോൾ ബൈക്കുകളെപ്പോലെ ഒാടിച്ച് രസിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ൈവദ്യുതി ബൈക്കാണ് ഇൗഥർ. നഗര ജീവിതത്തിലെ കുറഞ്ഞ ദൂരങ്ങൾ െചലവില്ലാതെ താണ്ടാൻ ഇവൻ സഹായിക്കും. വില ഇൗഥർ 450ന് 1,24,750രൂപ. 340ന് 1,09,750 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.