ആസിഫിന്​ കൂട്ടായി ബെൻസി​െൻറ കരുത്തൻ എസ്​.യു.വി

മലയാള സിനിമയിൽ മെഴ്​സിഡെസി​​​െൻറ ജി-വാഗൺ സ്വന്തമാക്കുന്ന ആദ്യതാരമായി ആസിഫ്​ അലി. ഗുരുഗ്രാം ആസ്ഥാനമാക്കി പ്ര വർത്തിക്കുന്ന ബിഗ്​ ബോയ്​സ്​ ടോയ്​സ്​ എന്ന സെക്കൻറ്​ ഹാൻഡ്​ കാർ ഷോറൂമിൽ നിന്നാണ്​ 2012 മോഡൽ ജി-വാഗൺ ആസിഫ്​ സ്വന്തമാക്കിയത്​.

ലോകത്തിലെ ഏറ്റവും മികച്ച എസ്​.യു.വികളിലൊന്നായി കണക്കാക്കുന്ന മോഡലാണ്​ ജി വാഗൺ. 1979ലാണ്​ ആദ്യ ജി വാഗൺ പുറത്തിറങ്ങുന്നത്​. അതിന്​ ശേഷം ജി വാഗണി​​​െൻറ നിരവധി മോഡലുകൾ മെഴ്​സിഡെസ്​ ബെൻസ്​ പുറത്തിറക്കിയിരുന്നു. ഇതിൽ 2002 മുതൽ 2012 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ്​ ജി 55 എ.എം.ജി. ഈ മോഡലാണ്​ ആസിഫ്​ സ്വന്തമാക്കിയിരിക്കുന്നത്​.

2014ൽ ഇന്ത്യയിൽ രജിസ്​റ്റർ ചെയ്​ത വാഹനത്തിന്​ കരുത്ത്​ പകരുന്നത്​ 5.5 ലിറ്റർ വി8 പെട്രോൾ എൻജിനാണ്​. 507 പി.എസ്​ കരുത്തും 700 എൻ.എം ടോർക്കും വാഹനത്തിനുണ്ട്​.

Tags:    
News Summary - Asif ali g wagon-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.