ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന വിഭാഗമാണ് 100-110സി.സി ബൈക്കുകളുടേത്. വിപണിയുടെ ഏതാണ്ട് 42 ശതമാനവും കവരുന്നത് ഇത്തരം ബൈക്കുകളാണ്. ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധം മോഡലുകളുടെ ആധിക്യം ഈ വിഭാഗത്തിലുണ്ട്. ഇതിലേക്ക് പുതിയൊരതിധിയെക്കൂടി അവതരിപ്പിക്കുകയാണ് ഹോണ്ട മോട്ടോര്‍കോപ്പ്. ലിവോ എന്നാണ് പേര്. ‘ലിവ് വിത്ത് ലിവോ’ എന്നാണ് കമ്പനി ഇന്ത്യക്കാരോട് പറയുന്നത്. ഹോണ്ടയുടെ ഡ്രീം സീരീസില്‍പെട്ട യുഗ, നിയോ, സി.ഡി 110 എന്നിവില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നാണ് ലിവോയുടെ സ്ഥാനം. എന്നാല്‍ എഞ്ചിനിലും ഇന്ധനക്ഷമതയിലും കാര്യമായ മാറ്റം ഉണ്ടായിട്ടുമില്ല. ലിവോ വരുന്നതോടെ വില്‍പ്പനയില്‍ പിന്നിലുള്ള സി.ബി ട്വിസ്റ്ററിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നീക്കവും കമ്പനിക്കുണ്ടെന്നാണ് സൂചനകള്‍.
എഞ്ചിന്‍
ഡ്രീം സീരീസില്‍ വരുന്ന അതേ എഞ്ചിനാണ് ലിവോക്ക് നല്‍കിയിരിക്കുന്നത്. 110സി.സി, നാല് സ്ട്രോക്ക്്, ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8.36 പി.എസ് പവര്‍ ഉദ്പ്പാദിപ്പിക്കും. ഹോണ്ടയുടെ സ്വന്തമായ ഇക്കോ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇന്ധനക്ഷമത കൂടും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജായ 74km/l ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹീറോയുടെ പാഷന്‍ എക്സ് പ്രോ, മഹീന്ദ്രയുടെ സെന്‍െറ്യൂറോ ടി.വി.എസിന്‍െറ സ്റ്റാര്‍ സിറ്റി പ്ളസ് തുടങ്ങിയവയോടാണ് പ്രധാന മത്സരം. രണ്ട് വേരിയന്‍െറുകളില്‍ ബൈക്ക് ലഭിക്കും. ഡ്രം ബ്രേക്ക് ഉള്ള മോഡലിന് 52,989ഉും ഡിസ്ക് ബ്രേക്ക് ലഭിക്കണമെങ്കില്‍ 55,489രൂപയും നല്‍കണം.
ടി.ഷബീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.