കോടിയുടെ നിറവില്‍ ആക്ടീവ

വില്‍പ്പനയില്‍ കൊടുമുടി താണ്ടി നില്‍പ്പാണ് ഹോണ്ടയുടെ പുന്നാരക്കുട്ടി ആക്ടീവ. ഒന്നും രണ്ടുമല്ല ഒരു കോടി എണ്ണം ആക്ടീവകളാണ് ഇന്ത്യന്‍ നിരത്തുകളിലൂടെ ഓടുന്നത്. ഇതാദ്യമായാണ് ഒരു സ്കൂട്ടര്‍ മോഡല്‍ ഒരു കോടി വില്‍പ്പന കൈവരിക്കുന്നത്. 2001ലാണ് ഹോണ്ട ആക്ടീവയെ ആദ്യമായി അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ സ്കൂട്ടര്‍ മോഡലും ഇതായിരുന്നു. ആദ്യ വര്‍ഷം 55,000 എണ്ണം വിറ്റു. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. ആക്ടീവയിലൂടെയാണ് സ്കൂട്ടര്‍ വിപണിയില്‍ 59 ശതമാനം പങ്കാളിത്തമെന്ന നേട്ടത്തില്‍ ഹോണ്ടയത്തെിയത്. നിലവില്‍ മൂന്ന് വേരിയന്‍റുകള്‍ ആക്ടീവക്കുണ്ട്. ആക്ടീവ 3ജി, ആക്ടീവ ഐ, ആക്ടീവ 125.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.