100 സി.സി ബൈക്കുകളുടെ കളുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞിരുന്നവര്‍ ജാഗ്രതൈ. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ അവസാനം പുറത്തിറക്കിയ രണ്ട് ബൈക്കുകളും 100 സി.സിയാണ്. ആദ്യത്തേത് പാവപ്പെട്ടവരുടെ കഫേ റേസറായ സ്പ്ളെന്‍ഡര്‍ പ്രൊ ക്ളാസിക്കാണെങ്കില്‍ രണ്ടാമത്തേത് പാഷന്‍ പ്രൊ ടി.ആറാണ്.
സ്പ്ളെന്‍ഡര്‍ പ്രൊ ക്ളാസിക് അക്ഷരാര്‍ഥത്തില്‍ ക്ളാസിക്കാണ് പുതിയ സ്പ്ളെന്‍ഡര്‍.ഉരുണ്ട ഹെഡ് ലൈറ്റുകളും സൈഡ് മിററുകളും പരന്ന സീറ്റുകളും പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നു. ടെയില്‍ ലൈറ്റുകളിലും സ്പീഡോമീറ്ററിലും ഉരുണ്ട ഡിസൈന്‍ തീമാണ് സ്വീകരിച്ചിരിക്കുന്നത്. പിറകില്‍ ആളെ കയറ്റി ചുറ്റാനുള്ള വകുപ്പ് തല്‍ക്കാലം ഇതിലില്ല. ഒറ്റ സീറ്റാണ് ബൈക്കിനുള്ളത്. ക്രോമിന്‍െറ തിളക്കമാണ് വാഹനത്തിലെമ്പാടും.രണ്ട് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. സോളിഡ് മറൂണും കാര്‍ബണ്‍ ബ്ളാക്കും. 4Stroke സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,000 ആര്‍.പി.എമ്മില്‍ 8.25bhp പവറും 5,000 ആര്‍.പി.എമ്മില്‍ 8.05 എന്‍.എം ടോര്‍ക്കും ഉദ്പാദിപ്പിക്കും.വില 50,833 (എക്സ് ഷോറും മുംബൈ).
പാഷന്‍ പ്രൊ ടി.ആര്‍ അത്യാവശ്യം ഓഫ് റോഡ് ശേഷിയുള്ളതാണ് പുതിയ പാഷന്‍ പ്രൊ ടി.ആര്‍. പുറം മോഡിയിലും ആ പകിട്ട് കാണാനാകും. ഹാന്‍ഡിലിലെ ക്രോസ് ബ്രെയ്സ്(ഹാന്‍ഡിലുകളെ ബന്ധിപ്പിക്കുന്ന കമ്പി) ഹെഡ് ലൈറ്റ് ഗ്രില്‍, ഹാന്‍ഡ് ഗാര്‍ഡ്, നീ പാഡ് തുടങ്ങിയവ പ്രൊ ടി.ആറിലുണ്ട്. മികച്ച ഗ്രിപ്പിനായി പ്രത്യേകം നിര്‍മിച്ച ടയറുകളാണ് നല്‍കിയിരിക്കുന്നത്. എയര്‍കൂള്‍ഡ് നാല് സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7500 ആര്‍.പി.എമ്മില്‍ 7.7 ബി.എച്ച്.പിയും 4500 ആര്‍.പി്എമ്മില്‍ 0.82 ടോര്‍ക്കും ഉദ്പ്പാദിപ്പിക്കും. പുത്തന്‍ ഗ്രാഫിക്സോടുകൂടി ഇലക്ട്രിക് റെഡ്, സ്പോര്‍ട്സ് റെഡ്, ബ്ളാക്ക് വിത്ത് സ്പോര്‍ട്സ് റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. വില 54,039 (എക്സ് ഷോറും മുംബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.